Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി...

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ട്രാന്‍സ്ഫോര്‍മര്‍ കത്തിയത്

text_fields
bookmark_border
കാളികാവ്: മേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലുണ്ടായ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സബ്സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മര്‍ കത്തിയതിനാലാണെന്ന് സ്ഥിരീകരിച്ചു. അഞ്ച് എം.വി.എ ശേഷിയുള്ള ട്രാന്‍സ്ഫോര്‍മറാണ് കത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് വ്യാപകമായി വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ഇതോടെ വിവിധ സബ്സ്റ്റേഷനുകളില്‍നിന്ന് ഉദ്യോഗസ്ഥരത്തെി നടത്തിയ പരിശോധനയിലാണ് തകരാര്‍ കണ്ടത്തെിയത്. ഇതേ തുടര്‍ന്ന് ഏതാനും ദിവസം കാളികാവില്‍ വൈദ്യുതി നിയന്ത്രണമുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി ഉപഭോഗം കൂടുതലുള്ള വൈകീട്ട ആറ് മുതല്‍ പത്ത് വരെയും രാവിലെ ആറുമുതല്‍ ഒമ്പത് വരെയുമായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കാളികാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ അധികൃതര്‍ പറഞ്ഞു. ട്രാന്‍സ്ഫോര്‍മര്‍ തകരാര്‍ കാരണം തൊട്ടടുത്ത സബ് സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് മേഖലയില്‍ വിതരണം നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story