Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമഗ്ര ഫുട്ബാള്‍...

സമഗ്ര ഫുട്ബാള്‍ വികസനരേഖ കായിക മന്ത്രിക്ക് സമര്‍പ്പിച്ചു

text_fields
bookmark_border
മലപ്പുറം: തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവിടങ്ങളില്‍ സ്ഥിരം ഫ്ളഡ്ലിറ്റ് സ്ഥാപിക്കുക, ഗ്രൗണ്ട് മെയിന്‍റനന്‍സിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുക, പയ്യനാട് സ്പോര്‍ട്സ് കോംപ്ളക്സില്‍ ഫുട്ബാള്‍ അക്കാദമി സ്ഥാപിക്കുക, അരീക്കോട് സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ജില്ലയിലെ ഫുട്ബാളിന്‍െറ സമഗ്ര വികസന രേഖ ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കായിക മന്ത്രി എ.സി. മൊയ്തീന് സമര്‍പ്പിച്ചു. ഡി.എഫ്.എ പ്രസിഡന്‍റ് കെ. അബ്ദുല്‍ കരീം, വൈസ് പ്രസിഡന്‍റ് പി.എം. സുധീര്‍ കുമാര്‍, സെക്രട്ടറി സുരേന്ദ്രന്‍ മങ്കട, കെ.എഫ്.എ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം എം. മുഹമ്മദ് സലീം എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story