Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2017 11:56 AM GMT Updated On
date_range 2017-01-28T17:26:24+05:30പൊതുവിദ്യാഭ്യാസത്തിനായി കൈകോര്‍ത്ത്
text_fieldsമലപ്പുറം: കോഡൂര്‍ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം ആല്‍പ്പറ്റക്കുളമ്പ പി.കെ.എം യു.പി സ്കൂളില്‍ പ്രസിഡന്‍റ് സി.പി. ഷാജി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം. സുബൈര്‍ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആസ്യ കുന്നത്ത്, പഞ്ചായത്ത് അംഗങ്ങളായ കടമ്പോട്ട് മുഹമ്മദലി, അബ്ദുന്നാസര്‍ കുന്നത്ത്, അധ്യാപകരായ വി. മുഹമ്മദ്, വാസു, അബ്ദുല്ല തറയില്‍, പി.ടി.എ ഭാരവാഹികളായ ഒ.കെ. അബ്ദുല്‍ മജീദ്, പി.പി. അബ്ദുല്‍ നാസര്‍, കോറാടന്‍ അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു. പൂക്കോട്ടൂര്‍: എ.യു.പി സ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ഭാഗമായി കുട്ടികളുടെ അസംബ്ളി ചേര്‍ന്ന് പ്രതിജ്ഞയെടുത്തു. സ്റ്റാഫ് സെക്രട്ടറി ഒ.കെ. ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ യെടുത്തു. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വേട്ടശ്ശേരി യൂസഫ് ഹാജി, മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് അംഗം ശോഭ സത്യന്‍, പഞ്ചായത്ത് വാര്‍ഡ് അംഗം സഫീസ, പള്ളിയാലി പഞ്ചായത്ത് അംഗം മുസ്തഫ എന്ന വല്യാപ്പു, പി.ടി.എ പ്രസിഡന്‍റ് ഉസ്മാന്‍ കൊടക്കാടന്‍, സി.ടി. നൗഷാദ്, ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു. മലപ്പുറം: എ.യു.പി സ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പി.ടി.എ പ്രസിഡന്‍റ് സി.കെ. സാദിഖലി ഉദ്ഘാടനം ചെയ്തു. എം.ടി.എ പ്രസിഡന്‍റ് സി.ടി. താഹിറ കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകന്‍ ഒ. വേലായുധന്‍, സി. സുരേഷ്, ശ്രീജ ഉണ്ണികൃഷ്ണന്‍, എം.പി. ഗീത, എം. ജയശ്രി എന്നിവര്‍ സംസാരിച്ചു.
Next Story