Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2017 2:47 PM GMT Updated On
date_range 23 Jan 2017 2:47 PM GMTകാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്: പാണ്ടിക്കാട് ജങ്ഷനില്‍ വീണ്ടും അപകടങ്ങള്‍ പതിവാകുന്നു
text_fieldsbookmark_border
പാണ്ടിക്കാട്: ജങ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടം നടന്നത്. കണ്ണൂരില്‍നിന്ന് കലോത്സവം കണ്ട് മടങ്ങിവരുന്ന അലനല്ലൂര്‍ സ്വദേശിയുടെ കാറും പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് വന്ന പൂക്കോട്ടുംപാടം സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. അലനല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന കാറിലെ യാത്രക്കാരന് കാലിന് പരിക്കേറ്റു. രണ്ട് കാറുകളിലുമുള്ള മറ്റു യാത്രക്കാര്‍ കാര്യമായ പരിക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ഒരു കാര്‍ മേലാറ്റൂര്‍ റോഡില്‍ 50 മീറ്റര്‍ ദൂരത്തേക്ക് തെറിച്ചുപോയി. ഇടവേളക്ക് ശേഷം പാണ്ടിക്കാട് ജങ്ഷനില്‍ വീണ്ടും അപകടങ്ങള്‍ പതിവാകുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 11ന് ലോറിയുടെ അടിയിലേക്ക് ആള്‍ട്ടോ കാര്‍ പാഞ്ഞുകയറി അപകടമുണ്ടായിരുന്നു. കാറിടിച്ച് ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ച്ചയുണ്ടായത് പരിഭ്രാന്തി പരത്തി. നാട്ടുകാരും ടാക്സി ഡ്രൈവര്‍മാരും ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ട്രാഫിക്ക് ജങ്ഷനില്‍ ചെറിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story