Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2017 1:38 PM GMT Updated On
date_range 2017-01-22T19:08:18+05:30ഹരിത കേരളം: മനോഹരിയാകാന്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍
text_fieldsമലപ്പുറം: സിവില്‍ സ്റ്റേഷനിലെ സ്ഥാപനങ്ങളും പരിസരവും ശുചിയായും ഹരിതാഭമായും ആകര്‍ഷകമായും മാറ്റുന്നതിന് ജില്ല പഞ്ചായത്തും ശുചിത്വ മിഷനും സന്നദ്ധ സംഘടനകളുമായി കൈകോര്‍ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിത കേരളം മിഷന്‍െറ ഭാഗമായി ‘ഗ്രീന്‍ ആന്‍ഡ് ക്ളീന്‍ സിവില്‍ സ്റ്റേഷന്‍ മലപ്പുറം’ പേരില്‍ വിപുലമായ പരിപാടികളാണ് നടന്നുവരുന്നത്. ഇതിന്‍െറ ഭാഗമായി ജില്ല പഞ്ചായത്തും ഫ്രന്‍ഡ്സ് ഓഫ് നേച്വറും സംയുക്തമായി ഏകദിന ശില്‍പശാലയും ജൈവ പച്ചക്കറിത്തോട്ടം നിര്‍മാണവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. എ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ മുഹമ്മദ് റസീം ക്ളാസെടുത്തു. എം.എസ്. റഫീഖ് ബാബു, എം.പി. ചന്ദ്രന്‍, വി.പി. ഷാഫി, വി.എം. സാദിഖലി, സായ്രാജ് എന്നിവര്‍ സംസാരിച്ചു. സിവില്‍ സ്റ്റേഷനിലെ സ്ഥാപനങ്ങളും പരിസരവും ശുചിയായും സുന്ദരമായും പരിപാലിക്കുകയും പച്ചക്കറിത്തോട്ടം, പൂന്തോട്ടം, തണല്‍മരങ്ങളും ഒൗഷധച്ചെടികളും വെച്ചുപിടിപ്പിക്കല്‍, ഹരിത വഴികള്‍ തയാറാക്കല്‍, കുടിവെള്ള സംരക്ഷണം, തണലിരിപ്പിടങ്ങള്‍ തയാറാക്കല്‍ എന്നിവ സംഘടനകളും സ്ഥാപനങ്ങളും സംയുക്തമായി തയാറാക്കും.
Next Story