Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൈടെക്ക്...

ഹൈടെക്ക് ആക്കാനൊരുങ്ങി കീഴുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

text_fields
bookmark_border
കീഴുപറമ്പ്: കോഴിക്കോട് നടക്കാവ് സ്കൂള്‍ മാതൃകയില്‍ കീഴുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലത്തെിക്കാനുള്ള ശ്രമം തുടങ്ങി. അതിന്‍െറ ഭാഗമായി 34 ക്ളാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവൃത്തികള്‍ നടന്നുവരുന്നു. വ്യക്തികള്‍, കുടുംബങ്ങള്‍, ക്ളബുകള്‍, സന്നദ്ധ സംഘടനകള്‍, പ്രവാസി കൂട്ടായ്മകള്‍ എന്നിവരുടെ സഹകരണത്തോടെ പി.ടി.എ കമ്മിറ്റിയാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. പി.ടി.എ പ്രസിഡന്‍റ് എം.എം. മുഹമ്മദ്, വൈസ് പ്രസിഡന്‍റ് എം.സി. ജലാലുദ്ദീന്‍, എസ്.എം.സി ചെയര്‍മന്‍ പി.പി. മജീദ്, വൈസ് ചെയര്‍മാന്‍ എം.ഇ. ഫസല്‍, പ്രധാനധ്യാപിക എന്‍.ബി. സുധാദേവി, പ്രിന്‍സിപ്പല്‍മാരായ ജോസി ഫ്രാന്‍സിസ്, റെനിത ഗോവിന്ദ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. കെ. സൈഫുദ്ദീനാണ് കണ്‍വീനര്‍.
Show Full Article
TAGS:LOCAL NEWS 
Next Story