Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2017 1:48 PM GMT Updated On
date_range 14 Jan 2017 1:48 PM GMTസംസ്ഥാന സ്കൂള്‍ കലോത്സവം; ജില്ലക്ക് 800 അംഗ ടീം
text_fieldsbookmark_border
മലപ്പുറം: കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജില്ലയില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ 16ന് പുറപ്പെടും. ഒറ്റ സംഘമായി പുറപ്പെടാത്തതിനാല്‍ ഒൗദ്യോഗികമായി യാത്രയയപ്പ് ചടങ്ങ് ഉണ്ടാകില്ല. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് 300ഉം, ഹയര്‍ സെക്കന്‍ഡറിയില്‍ നിന്ന് 350ഉം അടക്കം 650 പേര് പൊതുവിഭാഗത്തിലും സംസ്കൃതം, അറബി കലോല്‍സവത്തില്‍ 150 പേരുമാണ് ജില്ലയെ പ്രതിനിധീകരിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് 25ഉം ഹയര്‍ സെക്കന്‍ഡറിയില്‍ നിന്ന് 19ഉം അടക്കം ആകെ 44 അപ്പീലുകള്‍ അംഗീകരിച്ചു. ജില്ലയില്‍ നിന്നുള്ള മല്സരാര്ഥികളെയും എസ്കോര്‍ട്ടിങ് അധ്യാപകരെയും പങ്കെടുപ്പിച്ച് ഡി.ഡി.ഇയുടെ നേതൃത്വത്തില്‍ ഐ.ടി. അറ്റ് സ്കൂള്‍ ഹാളില്‍ വെള്ളിയാഴ്ച പ്രത്യേക യോഗം വിളിച്ചു. സംസ്ഥാന കലോല്‍സവ വേദിയില്‍ മത്സരാര്ഥികളും അധ്യാപകരും പാലിക്കേണ്ട പൊതുവായ നിര്‍ദേശങ്ങളാണ് യോഗത്തില്‍ നല്‍കിയത്. ജില്ല ടീമിനെ നയിക്കുന്ന അധ്യാപകന് ഹരിലാലിന് പുറമെ ഗോപാലകൃഷ്ണന്, മാത്യു തുടങ്ങിയ അധ്യാപകരും യോഗത്തില്‍ നിര്‍ദേശങ്ങള്‍ നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story