Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2017 12:18 PM GMT Updated On
date_range 12 Jan 2017 12:18 PM GMTവൃക്കകള്‍ തകരാറിലായ ഷിമ സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsbookmark_border
കീഴാറ്റൂര്‍: ഇരുവൃക്കകളും തകരാറിലായ ഷിമ (26) ചികിത്സാ സഹായത്തിനായി സുമനസ്സുകളുടെ സഹായം തേടുന്നു. കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ പൂന്താനം നിരവില്‍ താമസിക്കുന്ന തെക്കേടത്ത് മോഹന്‍ദാസിന്‍െറ മകള്‍ ഷിമ അവിവാഹിതയും നിര്‍ധന കുടുംബാംഗവുമാണ്. നാല് വര്‍ഷംമുമ്പ് ചികിത്സ തുടങ്ങിയെങ്കിലും രണ്ടുവര്‍ഷം മുമ്പാണ് രോഗം കണ്ടത്തെിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലായിരുന്നു ആദ്യം ചികിത്സ നടന്നിരുന്നത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ട് വര്‍ഷത്തോളം ചെലവേറിയ ചികിത്സകള്‍ നടത്തിയതിനാല്‍ ഷിമയുടെ കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. വൃക്ക മാറ്റിവെക്കുന്നതിന്‍െറ ഭാഗമായി കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തംഗം ടി.കെ. നദീറ ചെയര്‍മാനും വി. സുകുമാരന്‍ കണ്‍വീനറും വി. ഭാസ്കരന് ട്രഷററുമായി നാട്ടുകാര്‍ ചികിത്സാ സഹായസമിതി രൂപവത്കരിച്ചു. എസ്.ബി.ടി പാണ്ടിക്കാട് ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 67387165873. IFSC SBTR 0000814. ഫോണ്‍: 9995794236.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story