Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2017 2:46 PM GMT Updated On
date_range 4 Jan 2017 2:46 PM GMTകൊണ്ടോട്ടി ട്രഷറി ആവശ്യപ്പെട്ടത് ഒരു കോടി; ലഭിച്ചത് 70 ലക്ഷം
text_fieldsbookmark_border
കൊണ്ടോട്ടി: ശമ്പള, പെന്ഷന് വിതരണത്തിനായി കൊണ്ടോട്ടി ട്രഷറിയില്‍നിന്ന് ആവശ്യപ്പെട്ട മുഴുവന്‍ തുകയും ലഭിച്ചില്ല. പണം ലഭിക്കാത്തതിനാല്‍ ട്രഷറിയില്‍ എത്തിയ മുഴുവന്‍ പേര്‍ക്കും ചൊവാഴ്ച ശമ്പളവും പെന്‍ഷനും നല്‍കാനായില്ല. ഒരുകോടി രൂപയാണ് കൊണ്ടോട്ടി ട്രഷറിയിലേക്ക് ആവശ്യപ്പെട്ടത്. ഇതില്‍ 70 ലക്ഷം രൂപയാണ് ലഭിച്ചത്. അനുവദിച്ച തുകയില്‍ 41 ലക്ഷം രൂപ സാമൂഹിക സുരക്ഷ പെന്‍ഷനുകള്‍ക്കായി വിവിധ സഹകരണ ബാങ്കുകള്‍ക്ക് കൈമാറി. ബാക്കി തുക ട്രഷറിയില്‍നിന്ന് വിതരണം ചെയ്തു. 190 പേരാണ് ഈ മാസത്തെ ആദ്യപ്രവൃത്തി ദിനത്തില്‍ ട്രഷറിയിലത്തെിയത്. വന്നവരില്‍ 75 പേര്‍ക്ക് തുക നല്‍കാനായില്ല. ബാക്കിയുള്ളവര്‍ക്കാണ് ഇന്നലെ പണം നല്‍കിയത്. കുറച്ചുപേര്‍ക്ക് 24,000 രൂപ പൂര്‍ണമായും ലഭിച്ചു. പണം ലഭിക്കാത്ത 75 പേര്‍ക്ക് ബുധനാഴ്ച നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story