Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഞ്ചരിക്കുന്ന ത്രിവേണി ...

സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോര്‍ വാഹനങ്ങള്‍ നശിക്കുന്നു

text_fields
bookmark_border
കല്‍പകഞ്ചേരി: ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോര്‍ വാഹനങ്ങള്‍ ത്രിവേണി ഗോഡൗണുകളില്‍ തുരുമ്പെടുക്കുന്നു. പൊതുവിപണിയിലെ നിത്യോപയോഗ സാധന വിലവര്‍ധന പിടിച്ചുനിര്‍ത്തുന്നതിന്‍െറ ഭാഗമായി കൊണ്ടുവന്ന വാഹനങ്ങളാണ് രണ്ടുവര്‍ഷത്തോളമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ് വഴി കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഒരു മണ്ഡലത്തിന് ഒരു വണ്ടി എന്ന രീതിയില്‍ സംസ്ഥാനത്ത് വാഹനങ്ങള്‍ നിരത്തിലിറക്കിയത്. പുത്തനത്താണി, എടപ്പാള്‍, മലപ്പുറം, എടക്കര, പെരിന്തല്‍മണ്ണ, വണ്ടൂര്‍, പരപ്പനങ്ങാടി എന്നീ സ്ഥലങ്ങളിലെ കണ്‍സ്യൂമര്‍ ഫെഡിന്‍െറ സ്ഥാപനങ്ങളിലാണ് വാഹനം ഉപയോഗശൂന്യമായി കിടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story