Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലാമന്തോള്‍ പാലം...

പുലാമന്തോള്‍ പാലം സ്പാന്‍ ജോയന്‍റുകള്‍ വീണ്ടും തകര്‍ന്നു

text_fields
bookmark_border
പുലാമന്തോള്‍: കുന്തിപ്പുഴ പാലം സ്പാന്‍ ജോയന്‍റുകള്‍ വീണ്ടും തകര്‍ന്നതോടെ വാഹന ഗതാഗതം ദുസ്സഹമാവുന്നു. രണ്ട് വര്‍ഷം മുമ്പാണ് തകര്‍ന്ന സ്പാന്‍ ജോയന്‍റുകളുടെ അറ്റകുറ്റപ്പണി നടത്തിയത്. അന്ന് നടത്തിയ അറ്റകുറ്റപ്പണി അപ്രായോഗികമാണെന്ന് പരാതിയുയര്‍ന്നിരുന്നു. റബര്‍ ബുഷുകള്‍ നീക്കം ചെയ്യാതെ അവക്ക് മീതെ ഈര്‍ച്ചപ്പൊടിയും ടാറും വെച്ച് ഓട്ടയടക്കുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. ഇതിനു മീതെ വാഹനങ്ങള്‍ കയറിയിറങ്ങിയതോടെ തകര്‍ന്ന റബര്‍ ബുഷുകള്‍ ഇളകിയാണ് വീണ്ടും സ്പാന്‍ ജോയന്‍റുകള്‍ തകര്‍ന്നത്. ഇത്തരം തകര്‍ന്ന എട്ട് സ്പാന്‍ ജോയന്‍റുകള്‍ കടന്നുവേണം ഇപ്പോള്‍ കുന്തിപ്പുഴ പാലത്തിലൂടെ മറുകരയിലത്തൊന്‍. സ്പാന്‍ ജോയന്‍റുകള്‍ തകര്‍ന്ന് വാഹനഗതാഗതം ദുസ്സഹമായാലും കുന്തിപ്പുഴ പാലത്തിലെ ടോള്‍ പിരിവ് 2019 മേയ് 31 വരെ തകൃതിയായി തുടരുമെന്ന നിലപാടിലാണ് അധികൃതര്‍.
Show Full Article
TAGS:LOCAL NEWS 
Next Story