Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുനാവായയില്‍ 13...

തിരുനാവായയില്‍ 13 മുതല്‍ പക്ഷിണാം ബൈഠക്ക്

text_fields
bookmark_border
തിരുനാവായ: റീ-എക്കൗയുടെ ആഭിമുഖ്യത്തില്‍ ജനുവരി 13, 14 തീയതികളില്‍ പക്ഷിണാം ബൈഠക്ക് സംഘടിപ്പിക്കുന്നു. തിരുനാവായയുടെ വിവിധ ഭാഗങ്ങളിലായി 700 ഹെക്ടറിലധികം വ്യാപിച്ചുകിടക്കുന്ന താമരക്കായല്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളും ബന്തര്‍കടവ് തീരവും ഉള്‍പ്പെടുത്തി പക്ഷി സംരക്ഷണ സങ്കേതങ്ങളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണിത്. തട്ടേക്കാട്ട് പക്ഷി സങ്കേതത്തില്‍ മാത്രം കണ്ടുവന്നിരുന്ന അയോറാ, ഹരിയോള്‍ഡ് ഡോവ് തുടങ്ങി പാരാഡൈസ് ഫൈ്ളക്വച്ചര്‍, ശ്രൈക്ക്, ഓറിയന്‍റല്‍ ഡാറ്റര്‍, ഒറിയോള്‍, വൈല്‍ഡ് ഡെക്ക് ഉള്‍പ്പെടെ ഇരുപതോളം ദേശാടനപക്ഷികള്‍ ഇവിടെയത്തൊറുണ്ട്. ഇവയുടെ സംരക്ഷണം ലക്ഷ്യമിട്ടും വിനോദസഞ്ചാരസാധ്യതകള്‍ ലക്ഷ്യമിട്ടും വിപുലമായ പദ്ധതി തയാറാക്കാനാണ് പക്ഷിണാം ബൈഠക്ക് സംഘടിപ്പിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ എം. സാദിഖ് തിരുനാവായയുടെ നേതൃത്വത്തില്‍ റീ-എക്കൗ പ്രവര്‍ത്തകര്‍ പക്ഷിനിരീക്ഷണം നടത്തിവരികയായിരുന്നു. ഇവിടെ കണ്ടത്തെിയ നാല്‍പതോളം പക്ഷികളുടെ ചിത്രപ്രദര്‍ശനവും ബോധവത്കരണ കണ്‍വെന്‍ഷനും പക്ഷി നിരീക്ഷണവും ബൈഠക്കിന്‍െറ ഭാഗമായി നടക്കും. ആതവനാട്, കുറ്റിപ്പുറം, മാറാക്കര ഗ്രാമപഞ്ചായത്തുകളില്‍ കണ്ടുവന്നിരുന്ന മയിലുകളും കൃഷ്ണപ്പരുന്തുകളും ക്വാറികളും ഫാക്ടറികളും വിവിധ സ്ഥാപനങ്ങളും വന്നതോടെ ബന്തര്‍കടവ് പരിസരത്തേക്ക് ചേക്കേറി. റീ-എക്കൗ നടത്തിയ പക്ഷി നിരീക്ഷണത്തിന്‍െറ സമ്പൂര്‍ണവിവരം ബൈഠക്കില്‍ അവതരിപ്പിക്കും 13ന് വൈകീട്ട് മൂന്നിന് ബോധവത്കരണ ക്ളാസും ഫോട്ടോ പ്രദര്‍ശനവും യു.ആര്‍.എഫ് അവാര്‍ഡ്ദാനവും നടക്കും. 14ന് രാവിലെ 7.30 മുതല്‍ പക്ഷി നിരീക്ഷണയാത്രയുണ്ടാകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ക്ളബുകള്‍ എന്നിവര്‍ 75598 10100 നമ്പറിലും പക്ഷി നിരീക്ഷണത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍, പക്ഷിനിരീക്ഷകര്‍ എന്നിവര്‍ 89436 32173 നമ്പറിലും ജനുവരി ഒമ്പതിനകം രജിസ്റ്റര്‍ ചെയ്യണം. യോഗത്തില്‍ റീ-എക്കൗ പ്രസിഡന്‍റ് സതീശന്‍ കളിച്ചാത്ത് അധ്യക്ഷത വഹിച്ചു. തകരപറമ്പില്‍ വാസു ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ ഉമ്മര്‍, അബ്ദുല്‍ വാഹിദ് പല്ലാര്‍, പാമ്പലത്ത് ഫസലു, അഷ്റഫ് പാലാട്ട്, സി. കിളര്‍, സി.വി. സുലൈമാന്‍, മുനീര്‍ തിരുത്തി എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story