Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2017 3:13 PM GMT Updated On
date_range 2017-02-28T20:43:37+05:30ഹൈ ഗിയറില്‍ കുതിച്ച് പാഞ്ഞ്...
text_fieldsമമ്പാട്: സാഹസിക കാഴ്ചയൊരുക്കി മമ്പാട് കൂളിക്കലില്‍ നടന്ന റോഡ് റൈസ് മത്സരം നാട്ടുകാര്‍ക്ക് നവ്യാനുഭവമായി. ഡി.ടി.പി.സി യുമായി സഹകരിച്ച് മലപ്പുറം ജീപ്പേഴ്സ് ക്ളബും ചെറുവാടി ഓഫ് റോഡ് ക്ളബുമാണ് ജില്ലയിലെ ആദ്യത്തെ ഓഫ് റോഡ് മത്സരം സംഘടിപ്പിച്ചത്. മമ്പാട് തോട്ടിനക്കര കൂളിക്കലിലെ അഞ്ചേക്കറോളം വരുന്ന സ്ഥലമാണ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മത്സരത്തിന് സജ്ജമാക്കിയത്. ദക്ഷിണ ഇന്ത്യയില്‍ നിന്നുള്ള 24 ജീപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. രണ്ട് കിലോമീറ്റര്‍ ദൂരം ടെക്നിക്കല്‍ റോഡും രണ്ട് കിലോമീറ്റര്‍ സ്പീഡ് റൗണ്ടുമായിരുന്നു. മത്സരാര്‍ഥികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അതിരായി കെട്ടിയ റിബണില്‍ തട്ടാതെ വേണം ഫിനിഷിങ് പോയന്‍റിലത്തൊന്‍. ഡീസല്‍ ക്ളാസ്, പെട്രോള്‍ ക്ളാസ് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളാണ് മത്സരത്തിനത്തെിയത്. കാണികളുടെ അതിപ്രസരം സംഘാടകര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കി. ഇതിനിടെ കര്‍ണാടകയില്‍ നിന്നത്തെിയ സംഘത്തിന്‍െറ ജീപ്പ് തലകീഴായി മറിഞ്ഞെങ്കിലും കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.എക്സ്ട്രീം ഓഫ് റോഡ് മത്സരം പി.വി. അന്‍വര്‍എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡി.ടി.പി.സി സെക്രട്ടറി കെ.എ. സുന്ദരന്‍ ഫ്ളാഗ് ഓഫ് ചെയ്തു. മലപ്പുറം ജീപ്പേഴ്സ് ക്ളബ് ഭാരവാഹി കബീര്‍ കാട്ടികുളങ്ങര, കെ.സി. അഷ്റഫ് പൊങ്ങല്ലൂര്‍, അദ്നാന്‍ മമ്പാട്, യഹ്ഖുബ് കുളിക്കല്‍, ജുനൈസ് കുളിക്കല്‍, ഷാമില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story