Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെന്നിയൂരില്‍ ...

വെന്നിയൂരില്‍ ബസ്സ്റ്റോപ്പുകള്‍ പൊളിച്ചു നീക്കി: പൊരിവെയിലേറ്റ് യാത്രക്കാര്‍

text_fields
bookmark_border
തിരൂരങ്ങാടി: ദേശീയപാത വികസനംമൂലം ബസ് സ്റ്റോപ്പുകള്‍ അപ്രത്യക്ഷമായതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ദേശീയപാത വെന്നിയൂരിലാണ് യാത്രക്കാര്‍ വലയുന്നത്. ദേശീയപാത വീതികൂട്ടിയതോടെ നിലവിലുണ്ടായിരുന്ന ബസ്സ്റ്റോപ്പുകള്‍ ഇവിടെനിന്ന് പൊളിച്ചുനീക്കുകയായിരുന്നു. എന്നാല്‍, പ്രവൃത്തി കഴിഞ്ഞിട്ടും ബദല്‍ സംവിധാനം ഒരുക്കാത്തത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന തണല്‍മരവും മുറിച്ചുമാറ്റിയിട്ടുണ്ട്. ഇതോടെ സ്ത്രീകളും പ്രായമായവരുമടക്കം പൊരിവെയിലത്ത് ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്്. അപരിചിതരില്‍ പലര്‍ക്കും ബസ് സ്റ്റോപ്പിന്‍െറ കാര്യത്തില്‍ കൃത്യതയില്ലാത്തതിനാല്‍ ബസ് നിര്‍ത്തുന്നിടത്തേക്ക് ഓടേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ഇവിടെ സൂചനാ ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടുമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story