Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2017 12:44 PM GMT Updated On
date_range 2017-02-19T18:14:33+05:30അയ്യയ്യേ നാണക്കേട് !
text_fieldsമലപ്പുറം: നഗരസഭ മാലിന്യം റോഡരികില്‍ തള്ളിയത് നാട്ടുകാര്‍ ഇടപ്പെട്ട് തിരിച്ചെടുപ്പിച്ചു. രാവിലെ ഒമ്പതരയോടെയാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ട്രാക്ടറില്‍ നിറയെ മാലിന്യവുമായത്തെി മലപ്പുറം-പരപ്പനങ്ങാടി റൂട്ടില്‍ വലിങ്ങാടിയില്‍ റോഡരികില്‍ തള്ളിയത്. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പ്രതിഷേധവുമായത്തെി. പ്രതിഷേധം കനത്തതോടെ നഗരസഭ ജോലിക്കാര്‍തന്നെ വാഹനവുമായത്തെി മാലിന്യം മുഴുവന്‍ നീക്കം ചെയ്തു. വലിയങ്ങാടി തോടിനടുത്താണ് മാലിന്യം തള്ളിയത്. തോട്ടിലെ വെള്ളത്തില്‍ കലരുംമുമ്പ് മാലിന്യം നീക്കം ചെയ്തത് നാട്ടുകാരുടെ സമയോചിത ഇടപെടല്‍കൊണ്ടാണ്. കാരാത്തോടുള്ള നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം കത്തിക്കുന്നത് സംബന്ധിച്ച് നഗരസഭ യോഗത്തില്‍ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മാലിന്യം കൊണ്ടുവന്ന വഴിയരികില്‍തന്നെ തള്ളിയത്. നഗരസഭയുടെ അറിവോടെയല്ലാതെ ജോലിക്കാര്‍ ഇത് ചെയ്യില്ളെന്നാണ് നാട്ടുകാരുടെ നിലപാട്. നിരവധി വീടുകളും സ്വകാര്യ ആശുപത്രിയുമുള്ള പ്രദേശത്ത് മാലിന്യം തള്ളിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നായ്ക്കളെ കൊന്ന് കുഴിച്ചിട്ടതിന്‍െറ സമീപത്തുതന്നെ മാലിന്യം കൊണ്ടുവന്നിട്ടത് അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ സംസ്കരണം നിര്‍ത്തിവെച്ചതോടെ നഗരത്തില്‍ പലയിടത്തും മാലിന്യം കുമിഞ്ഞുകൂടുന്നുണ്ട്. എന്നാല്‍, ഇവ എവിടേക്ക് കൊണ്ടുപോകണമെന്ന കാര്യത്തില്‍ നഗരസഭക്കും നിശ്ചയമില്ല. കഴിഞ്ഞ ദിവസം മാലിന്യം മുനിസിപ്പല്‍ ഓഫിസ് വളപ്പില്‍ സംസ്കരിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു. രാത്രി സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് വഴിയരികില്‍ തള്ളുന്ന കോഴിമാലിന്യമടക്കമുള്ളവ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നതിനിടെയാണ് അധികൃതര്‍തന്നെ ഇങ്ങനെയൊരു സാഹസം കാണിച്ചിരിക്കുന്നത്. വാറങ്കോട് അടക്കമുള്ള ഭാഗങ്ങളില്‍ റോഡരികില്‍ കോഴിമാലിന്യങ്ങള്‍ തള്ളുന്നതും വ്യാപകമായിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് വ്യക്തമായി അറിയില്ളെന്ന് നഗരസഭ ചെയര്‍പേഴ്സന്‍ പറഞ്ഞു. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് നഗരസഭ വാഹനമയച്ച് മാലിന്യം തിരിച്ചെടുപ്പിച്ചതായും ഇവര്‍ പറഞ്ഞു.
Next Story