Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2017 1:33 PM GMT Updated On
date_range 17 Feb 2017 1:33 PM GMTകാക്കഞ്ചേരിയിലെ സമരപന്തല്‍ എം.കെ. മുനീര്‍ എം.എല്‍.എ സന്ദര്‍ശിച്ചു
text_fieldsbookmark_border
തേഞ്ഞിപ്പലം: കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിലെ ആഭരണ നിര്‍മാണശാലക്കെതിരെ രണ്ടുവര്‍ഷത്തിലധികമായി തുടരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരപ്പന്തല്‍ എം.കെ. മുനീര്‍ എം.എല്‍.എ സന്ദര്‍ശിച്ചു. വള്ളിക്കുന്നിലെ യു.ഡി.എഫ് മേഖല ജാഥ സ്വീകരണ പരിപാടിക്കിടെയായിരുന്നു സന്ദര്‍ശനം. കാക്കഞ്ചേരിയില്‍ ആരംഭിക്കാനിരിക്കുന്ന ആഭരണ നിര്‍മാണശാല ഗുരുതര മലിനീകരണം ഉണ്ടാക്കും എന്നതിനാലാണ് ഇവിടത്തുകാര്‍ സമരത്തില്‍ ഉറച്ചുനില്ക്കാന് കാരണമെന്നും അനീതിക്കെതിരെയുള്ള ഉറച്ച നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, വി.പി. അബ്ദുല്‍ഹമീദ്, കെ. റഫീഖ്, മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആഭരണ നിര്‍മാണശാല പ്രദേശത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി പ്രസിഡന്റ് എ. ബാലകൃഷ്ണന് എം.എല്‍.എക്ക് നിവേദനം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story