Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലാമന്തോള്‍ കീഴടക്കി ...

പുലാമന്തോള്‍ കീഴടക്കി നായ്പ്പട

text_fields
bookmark_border
പുലാമന്തോള്‍: പുലാമന്തോള്‍ അങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ്ക്കള്‍ വാഴുന്നു. ഒറ്റക്കും കൂട്ടമായും വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന ഇവ പലപ്പോഴും അപകടകാരികളുമാണ്. പുലര്‍കാലങ്ങളിലും മറ്റും കൂട്ടമായത്തെുന്ന ഇവയുടെ ശല്യം രൂക്ഷമായത് കാരണം കുഞ്ഞുങ്ങളടക്കമുള്ളവര്‍ ഭയത്തോടെയാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. കാലങ്ങളായി പുലാമന്തോള്‍ ടൗണിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷമായത് പലതവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടാവുന്നില്ളെന്നാണ് നാട്ടുകാരുടെ പരാതി. പുലാമന്തോള്‍ ബസ് സ്റ്റാന്‍ഡ്, പുഴറോഡ്, അമ്പലവട്ടം, കൊളത്തൂര്‍ റോഡില്‍ താവുള്ളിപാലം, തിരുത്ത് റോഡ് ഇവിടെങ്ങളിലെല്ലാം ഇവയുടെ ശല്യം അതിരൂക്ഷമാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ക്ക് നേരെ ഇവ പാഞ്ഞു വരുന്നതും അപകടമുണ്ടാക്കാറുണ്ട്. മാലിന്യം കുന്നുകൂടി കിടക്കുന്നത് കാരണം പുലാമന്തോള്‍ കുന്തിപ്പുഴ പാലത്തിന് താഴെയും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story