Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷി...

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്നേഹയാത്ര : അവരും കണ്ടു, കുന്നോളം കാഴ്ചകള്‍

text_fields
bookmark_border
പൂക്കോട്ടുംപാടം: ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് മാനസികോല്ലാസം പകരാനും പുറംലോകത്തെ അനുഭവങ്ങള്‍ പങ്കിടാനും വേണ്ടി സ്നേഹയാത്ര സംഘടിപ്പിച്ചു. അമരമ്പലം സൗത് ഗവ യു.പി സ്കൂള്‍ ബാലസംഘം വിദ്യാര്‍ഥികളും സ്വദേശി സ്വയംസഹായ സംഘവുമാണ് യാത്ര സംഘടിപ്പിച്ചത്. സ്കൂളിലെയും 11 വാര്‍ഡുകളിലെയും ഭിന്നശേഷിയുള്ള കുട്ടികളും രക്ഷിതാക്കളുമാണ് നിലമ്പൂര്‍ കനോലി പ്ളോട്ട്, തേക്ക് മ്യൂസിയം എന്നിവിടങ്ങളിലേക്ക് യാത്ര പോയത്. സ്വയംസഹായ സംഘാംഗങ്ങളായ എം.പി. പ്രേംനാഥ്, സുരേഷ് കൈപ്രം, മുരളീധരന്‍, സുരേഷ് കുമാര്‍, വാര്‍ഡ് അംഗം ഷാജി ഒടുങ്ങില്‍, അധ്യാപകരായ അബ്ദുല്‍ ഹമീദ്, എസ്. വിജയഭാരതി എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story