Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുന്നുമ്മല്‍...

കുന്നുമ്മല്‍ മാര്‍ക്കറ്റിന് ശാപമോക്ഷം

text_fields
bookmark_border
മലപ്പുറം: വര്‍ഷങ്ങളായി ശോച്യാവസ്ഥയിലായിരുന്ന കുന്നുമ്മല്‍ ഡെയ്ലി മാര്‍ക്കറ്റിന് ശാപമോക്ഷമാവുന്നു. മാര്‍ക്കറ്റിന്‍െറ നവീകരണപ്രവൃത്തികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. പി. ഉബൈദുല്ല എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പത്ത് ലക്ഷവും നഗരസഭയുടെ പദ്ധതി വിഹിതമായി ലഭിച്ച നാല് ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണം. നിലത്ത് ടൈല്‍ പതിക്കല്‍, മേല്‍ക്കൂര മാറ്റല്‍, കടകളുടെ ഷട്ടര്‍ മാറ്റല്‍, പെയിന്‍റിങ്, അഴുക്കുചാല്‍ നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. പ്രവൃത്തി തുടങ്ങിയതോടെ മാര്‍ക്കറ്റ് താല്‍ക്കാലികമായി തൊട്ടടുത്ത സ്വകാര്യ സ്ഥലത്തേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story