Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2017 12:09 PM GMT Updated On
date_range 2017-02-06T17:39:39+05:30റബര്‍ തോട്ടങ്ങളില്‍ തീപടരുന്നു
text_fieldsഅരീക്കോട്: മൂന്നു ദിവസങ്ങളിലായി അരീക്കോട് മേഖലയില്‍ മൂന്നിടങ്ങളില്‍ റബര്‍ തോട്ടത്തില്‍ തീപടര്‍ന്നു. നാട്ടുകാരും മഞ്ചേരിയില്‍ നിന്നത്തെിയ അഗ്നിശമന സേന വിഭാഗവും ചേര്‍ന്നാണ് തീ കെടുത്തിയത്. വെള്ളിയാഴ്ച സൗത് പുത്തലത്തെ കുന്നത്തീരി വിജയന്‍െറ മൂന്നേക്കര്‍ തോട്ടത്തിലെ അടിക്കാടുകള്‍ കത്തിനശിച്ചു. ശനിയാഴ്ച ഊര്‍ങ്ങാട്ടിരി മൈത്രയിലെ ആറേക്കര്‍ വരുന്ന റബര്‍ തോട്ടത്തിനെയാണ് തീ വിഴുങ്ങിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. മുഹമ്മദ്, കുഞ്ഞാലന്‍, ആയിഷുമ്മ, മമ്മദ് എന്നിവരുടെയും പള്ളിക്കമ്മിറ്റിയുടെയും തോട്ടങ്ങളാണ് കത്തിയത്. 30 തെങ്ങുകളും നശിച്ചവയില്‍പെടും. സ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. ഷൗക്കത്തലി, സ്ഥിരംസമിതി അധ്യക്ഷന്‍ സി.ടി. മഹ്സൂദ്, കര്‍ഷക സംഘം ഏരിയ ജോയന്‍റ് സെക്രട്ടറി പി.കെ. മുഹമ്മദ് റഫി എന്നിവരടങ്ങിയ സംഘം സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ വിലയിരുത്തി. ഇവര്‍ക്ക് നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്‍െറ ശ്രദ്ധയില്‍പെടുത്തിയതായി സംഘം അറിയിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കിളിക്കല്ലിങ്ങലിലും അഞ്ചേക്കറോളം വരുന്ന സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലും തീപിടിച്ചു. സ്ഥലത്തേക്ക് അഗ്നിശമന വാഹനം കയറാത്തതിനാല്‍ നാട്ടുകാരും സേനാംഗങ്ങളും തീ തല്ലിക്കെടുത്തുകയായിരുന്നു.
Next Story