Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2017 12:34 PM GMT Updated On
date_range 2017-02-04T18:04:54+05:30സ്കൂള്‍ പരിസരത്തെ ലഹരി വില്‍പന; കുടുങ്ങിയത് 600 പേര്‍
text_fieldsമലപ്പുറം: സ്കൂള്‍ പരിസരങ്ങളിലും മറ്റും കഞ്ചാവ് അടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ വില്‍പന നടത്തിയതടക്കമുള്ള കേസുകളില്‍ ജനുവരിയില്‍ ജില്ലയില്‍ 600 പേര്‍ക്കെതിരെ നടപടിയെടുത്തതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.ആര്‍. അനില്‍കുമാര്‍ അറിയിച്ചു. വിവിധ എക്സൈസ് ഓഫിസുകള്‍ക്ക് കീഴിലാണ് ഇത്രയും പേര്‍ക്കെതിരെ നടപടിയുണ്ടായത്. വിവിധ കേസുകളില്‍ 1,20,000 രൂപയും പിഴയിട്ടു. 7.200 കിലോഗ്രാം കഞ്ചാവ് പിടികൂടുകയും 14 കഞ്ചാവ് ചെടികള്‍ കണ്ടത്തെി നശിപ്പിക്കുകയും ചെയ്തു. 40 കിലോ പുകയില ഉല്‍പന്നങ്ങളാണ് ഒരു മാസത്തെ പരിശോധനയില്‍ പിടിച്ചെടുത്തത്. 147 അബ്കാരി കേസുകളും 30 മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 30 പേര്‍ക്കെതിരെയാണ് അബ്കാരി വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തത്. മയക്കുമരുന്ന്, അബ്കാരി കേസിലുള്‍പ്പെട്ട 14 വാഹനങ്ങളും പിടിച്ചെടുത്തു. ജനകീയ കമ്മിറ്റികളില്‍നിന്നും ലഭിച്ച പരാതികളെ തുടര്‍ന്നായിരുന്നു നടപടി.
Next Story