Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്‌കൂള്‍ ലൈബ്രറിക്ക്...

സ്‌കൂള്‍ ലൈബ്രറിക്ക് സഹായ ഹസ്തം

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ വാങ്ങാന്‍ അമേരിക്കന്‍ മലയാളി 25,000 രൂപ സംഭാവന നല്‍കി. കരിമ്പ സ്വദേശി ചെറുകര സി.പി. ജോസഫി‍​െൻറ മകനും ന്യൂയോര്‍ക്കില്‍ സോഫ്‌റ്റ് വെയര്‍ എൻജിനീയറുമായ രഞ്ജി ജോസഫാണ് ധനസഹായം നൽകിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കെ. കുഞ്ഞുണ്ണി, പ്രധാനാധ്യാപിക വി. മാലിനി എന്നിവര്‍ക്ക് ചെക്ക് കൈമാറി. പി.ടി.എ പ്രസിഡൻറ് കെ. മോഹന്‍ദാസ്, വൈസ് പ്രസിഡൻറ് ജാഫര്‍, എം.പി.ടി.എ പ്രസിഡൻറ് സാറാമ്മ, പി.ടി.എ അംഗം റമീജ, സ്റ്റാഫ് സെക്രട്ടറി ആര്‍. ബിനോജ്കുമാര്‍, അധ്യാപകരായ പി. ഭാസ്‌കരന്‍, ടി. ബിജു, വിദ്യാര്‍ഥി പ്രതിനിധികളായ തെരേസ, ശാന്തിനി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story