Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാശ്രയം: ബാങ്ക്​...

സ്വാശ്രയം: ബാങ്ക്​ ഗ്യാരണ്ടി ഒഴിവാക്കാന്‍ സർക്കാർ ഇടപെടണം ^വെൽഫെയർ പാർട്ടി

text_fields
bookmark_border
സ്വാശ്രയം: ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാന്‍ സർക്കാർ ഇടപെടണം -വെൽഫെയർ പാർട്ടി മലപ്പുറം: സ്വാശ്രയ കോളജുകളില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികൾക്കും ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാന്‍ സർക്കാര്‍ ഇടപെടണമെന്ന്‍ വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ്‌ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എം.ഐ. റഷീദ് അധ്യക്ഷത വഹിച്ചു. എ. ഫാറൂഖ്, ഇ.സി. ആയിഷ, ഷാക്കിര്‍ ചങ്ങരംകുളം, മുനീബ് കാരക്കുന്ന്, സാബിര്‍ മലപ്പുറം എന്നിവര്‍ സംസാരിച്ചു. കൃഷ്ണന്‍ കുനിയില്‍ സ്വാഗതവും നാസര്‍ കീഴുപറമ്പ് നന്ദിയും പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമന ഉത്തരവിറക്കണം -കെ.എസ്.ടി.യു. മലപ്പുറം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ അവശ്യപ്പെട്ടു. ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ ഈ വര്‍ഷത്തെ ഓണവും പെരുന്നാളും ദുരിതത്തിലാണ്. 2016-17 നിയമനാംഗീകാരം വൈകരുതെന്നും ഇതുസംബന്ധിച്ച കോടതി നിർദേശം സര്‍ക്കാര്‍ ഉള്‍ക്കൊള്ളണമെന്നും യോഗം അഭ്യര്‍ഥിച്ചു. സംസ്ഥാന പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹമീദ് കൊമ്പത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ല വാവൂര്‍, പി.കെ. ഹംസ, എം. അഹമ്മദ്, കെ.എം. അബ്ദുല്ല, മജീദ് കാടേങ്ങല്‍, കെ.ടി. അബ്ദുല്‍ ജലീല്‍, എന്‍.പി. മുഹമ്മദലി, സി. അബ്ദുറഹ്മാന്‍, വി. സഫ്ദാര്‍ അലി, കെ. ഹര്‍ഷദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story