Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 8:14 AM GMT Updated On
date_range 31 Aug 2017 8:14 AM GMTമിശ്രിതരൂപത്തിൽ കടത്തിയ 45 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർകസ്റ്റംസ് ഇൻറലിജൻസാണ് 1.5 കിലോ സ്വർണവുമായി കോഴിക്കോട് മൊകേരി സ്വദേശി പുനത്തിൽ അബ്ദുറഹ്മാനെ പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടിന് ദുബൈയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിെലത്തിയത്. സ്വര്‍ണം മിശ്രിതരൂപമാക്കി സോക്സിനകത്തായിട്ടായിരുന്നു ഒളിപ്പിച്ചത്. സംശയം തോന്നിയതിെന തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പ്രത്യേക മിശ്രിതത്തില്‍ സ്വര്‍ണം ലയിപ്പിച്ചതായി കണ്ടെത്തിയത്. മിശ്രിതം കാല്‍മുട്ടിന് താഴെ വെച്ച് ബാന്‍ഡേജ് ചെയ്ത് ഒട്ടിച്ച നിലയിലായിരുന്നു. 2.35 കിലോ മിശ്രിതമാണ് കണ്ടെടുത്തത്. ഇതിൽനിന്ന് 1.35 കിലോ സ്വർണം വേർതിരിച്ചെടുത്തു. ബാഗിൽനിന്ന് 116 ഗ്രാമിെൻറ മാലയും പിടികൂടി. അസി. കമീഷണർ രാജേന്ദ്രബാബു, സൂപ്രണ്ടുമാരായ പാട്രിക് ജോസഫ്, ദാസ് മാലിക്, ഇൻസ്പെക്ടർമാരായ എം. മനോജ്, സത്യമേന്ദ്ര സിങ്, മഹാദേവ്, രാംലാൽ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്. ഫോേട്ടാ: kdy2,3: കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story