Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 8:07 AM GMT Updated On
date_range 29 Aug 2017 8:07 AM GMTകിറ്റ് വിതരണവും യൂനിയൻ ഭാരവാഹികൾക്ക് സ്വീകരണവും
text_fieldsbookmark_border
മമ്പാട്: ജവഹർ ബാലജനവേദിയുടെയും നടുവക്കാട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണം--ബലിപെരുന്നാൾ കിറ്റ് വിതരണവും എം.ഇ.എസ് കോളജ് യൂനിയൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു പ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. മമ്പാട് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കബീർ കാട്ടുമുണ്ട ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് വൈസ് പ്രസിഡൻറ് എം.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. മമ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പന്താർ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. പി.പി. അബ്രഹാം, കാമ്പ്രത്ത് സിദ്ദീഖ്, കുരുകുത്തി ഉമർ, പാലോളി നിഷാദ്, കെ. പത്മനാഭൻ, കെ.എസ്.യു മണ്ഡലം പ്രസിഡൻറ് ജിഹാന എന്നിവർ സംസാരിച്ചു. അഡ്വ. എം.കെ. ഫാസിൽ സ്വാഗതവും സിംന മഹർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story