Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എ. റസാഖി‍െൻറ...

എം.എ. റസാഖി‍െൻറ നിര‍്യാണം: സർവകക്ഷി യോഗം അനുശോചിച്ചു

text_fields
bookmark_border
നിലമ്പൂര്‍: ഡി.സി.സി സെക്രട്ടറി എം.എ. റസാഖി‍​െൻറ നിര‍്യാണത്തിൽ നിലമ്പൂരിൽ സർവകക്ഷി യോഗം അനുശോചിച്ചു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു എം.എ. റസാഖെന്ന് മുൻ മന്ത്രി ആര‍്യാടൻ മുഹമ്മദ് പറഞ്ഞു. നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, സി.പി.എം ഏരിയ സെക്രട്ടറി ഇ. പത്മാക്ഷന്‍, സി.പി.എം ജില്ല കമ്മിറ്റി അംഗം പി.ടി. ഉമ്മർ, കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ടി.കെ. അശോക് കുമാര്‍, ജനതാദൾ (എസ്) ജില്ല വൈസ് പ്രസിഡൻറ് ഇസ്മായീല്‍ എരഞ്ഞിക്കൽ, കെ.പി.സി.സി അംഗം ആര‍്യാടൻ ഷൗക്കത്ത്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പാലോളി മെഹബൂബ്, കേരള കോൺഗ്രസ് (ജേക്കബ്) ജില്ല ജനറൽ സെക്രട്ടറി ബിനോയ് പാട്ടത്തിൽ, ചീമാടന്‍ സമദ് (മുസ്ലിം ലീഗ്), സി.പി.ഐ ലോക്കൽ സെക്രട്ടറി പി.എം. ബഷീര്‍, ബിജു കനകക്കുന്നേൽ (എൻ.സി.പി), വിന്‍സൻറ് എം. ഗോൺസാഗ (സി.എം.പി), ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ. ഗോപിനാഥ്, വ്യാപാരി പ്രതിനിധികളായ യു. നരേന്ദ്രന്‍, കുറ്റീരി അസീസ്, വിനോദ് പി. മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂക്കോട്ടുംപാടം: ഡി.സി.സി സെക്രട്ടറി എം.എ. റസാഖി​െൻറ നിര്യാണത്തില്‍ പൂക്കോട്ടുംപാടത്ത് ചേര്‍ന്ന സർവകക്ഷി യോഗം അനുശോചിച്ചു. അമരമ്പലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി.പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി.സി.സി അംഗം വി.എ. കരീം, എന്‍.എ. കരീം, ആര്യാടന്‍ ഷൗക്കത്ത്, ഇ. മുഹമ്മദ്കുഞ്ഞി, വി.എസ്. ജോയി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഇ. പത്മാക്ഷൻ, ആര്‍. പാർഥസാരഥി, കെ.സി. വേലായുധന്‍, പി.എം. സീതിക്കോയ തങ്ങൾ, കെ.പി. പീറ്റര്‍, സണ്ണി പുലികുത്തിയേൽ, വ്യാപാരി സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story