Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 1:39 PM IST Updated On
date_range 25 Aug 2017 1:39 PM ISTബിബിൻ പോപുലർ ഫ്രണ്ട്-^സി.പി.എം കൂട്ടുകെട്ടിെൻറ ഇര- ^എ.എൻ. രാധാകൃഷ്ണൻ
text_fieldsbookmark_border
ബിബിൻ പോപുലർ ഫ്രണ്ട്--സി.പി.എം കൂട്ടുകെട്ടിെൻറ ഇര- -എ.എൻ. രാധാകൃഷ്ണൻ ആലത്തിയൂർ: ബി.പി അങ്ങാടിയിൽ വെട്ടേറ്റു മരിച്ച ആലത്തിയൂർ കുണ്ടിൽ ബിബിൻ പോപുലർ ഫ്രണ്ട്---സി.പി.എം കൂട്ടുകെട്ടിെൻറ ഇരയാണെന്നും ഇരുകൂട്ടരും സയാമീസ് ഇരട്ടകളാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എൻ. രാധാകൃഷ്ണൻ. ആലത്തിയൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭരണകൂടഭീകരതമൂലം ജനത്തിന് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും അത് കേന്ദ്ര സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നും രാധാകൃഷ്ണൻ പറഞ്ഞു. പൊതുയോഗവും ആദരിക്കലും കല്‍പകഞ്ചേരി: കന്മനം കുറുങ്കാട് ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ പൊതുയോഗവും മുൻകാല കമ്യൂണിസ്്റ്റുകാരെ ആദരിക്കലും നടത്തി. ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി സി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി അംഗം സഹീദ് റൂമി മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സാബിറ, പി.സി. കബീർ ബാബു, പ്രേമൻ, വിനീഷ് എന്നിവർ സംസാരിച്ചു. ഫൈസൽ സ്വാഗതവും ആസിഫ് നന്ദിയും പറഞ്ഞു. പുഴയിൽ മുങ്ങിമരിച്ച അഫ്താബിന് യാത്രാമൊഴി തിരൂർ: ബുധനാഴ്ച ഏഴൂരിൽ പുഴയിൽ മുങ്ങിമരിച്ച വടക്കൻപുല്ലൂർ പൊന്മണി ചിന്തരകത്ത് ഹബീബ് റഹ്മാെൻറ മകൻ അഫ്താബിന് (12) കൂട്ടുകാരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തിരൂർ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച 12 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിയത്. അഫ്താബ് പഠിച്ചിരുന്ന കാഞ്ഞിരക്കോൽ യു.പി സ്കൂളിലെ സഹപാഠികളും കൂട്ടുകാരും കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രിയകൂട്ടുകാരന് ചാരെയെത്തിയത്. ഇംഗ്ലീഷ് മീഡിയം വിഭാഗം ആറാം ക്ലാസ് വിദ്യാർഥിയായിരുന്ന അഫ്താബ് പഠനത്തിൽ മിടുക്കനും പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവവുമായിരുന്നുവെന്ന് പ്രധാനാധ്യാപകൻ ഹനീഫ പുല്ലൂർ പറഞ്ഞു. സ്കൂളിലെ സ്കൗട്ട് യൂനിറ്റ് അംഗമായിരുന്നു. കഴിഞ്ഞയാഴ്ച സ്കൂളിെൻറ നേതൃത്വത്തിൽ വാരണാക്കര അയിനിക്കാട് വയലിൽ തുടങ്ങിയ കൃഷിയുടെ വിത്തിടലിന് നേതൃത്വം നൽകാനും അഫ്താബുണ്ടായിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഒരു മണിയോടെ പുല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. ജ്യേഷ്ഠനും സുഹൃത്തുക്കൾക്കുമൊപ്പം കുളിക്കുന്നതിനിടെ ബുധനാഴ്ച വൈകീട്ടായിരുന്നു അഫ്താബ് മുങ്ങിമരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story