Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപറവൂർ സംഭവം: ന്യൂനപക്ഷ...

പറവൂർ സംഭവം: ന്യൂനപക്ഷ കമീഷൻ കേസെടുത്തു

text_fields
bookmark_border
മലപ്പുറം: എറണാകുളം പറവൂരിൽ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം ഗ്ലോബൽ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ കേസെടുത്തു. സംസ്ഥാന ആഭ്യന്തര വകുപ്പ് മേധാവി, പൊലീസ് മേധാവി, എറണാകുളം ജില്ല പൊലീസ് മേധാവി എന്നിവരോട് കമീഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് കമീഷൻ അറിയിച്ചു. ന്യൂനപക്ഷ ദേശീയ കോഒാഡിനേറ്റർ നവാസ് റഷാദി കമീഷന് നൽകിയ പരാതിയിലാണ് നടപടി. ഞായറാഴ്ചയാണ് 'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' എന്ന കാമ്പയി​െൻറ ഭാഗമായി പറവൂരിൽ ലഘുലേഖ വിതരണം ചെയ്തവരെ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തത്. 39 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മതം അനുഷ്ഠിക്കാനും പറയാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തി​െൻറ ധ്വംസനമാണ് പറവൂരിലേതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story