Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 1:36 PM IST Updated On
date_range 25 Aug 2017 1:36 PM ISTസരസ് ....
text_fieldsbookmark_border
എടപ്പാൾ: 26ന് വൈകീട്ട് അഞ്ചിന് പകർന്നാട്ടം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സിനിമ താരം മാമുക്കോയ മുഖ്യാതിഥിയാവും. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിെൻറ നാടകം അരങ്ങേറും. 27ന് വൈകീട്ട് 4.30ന് 'മൽഹാർ' മലയാളം സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാനമേള. 28ന് വൈകീട്ട് 4.30ന് നടക്കുന്ന ബാംസുരി മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാഭവൻ മണി ഫോക്ക് ഫെസ്്റ്റ് അരങ്ങേറും. 29ന് വൈകീട്ട് 4.30ന് നടക്കുന്ന നാട്ടുകൂട്ടം സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. 30ന് വൈകീട്ട് 4.30ന് നടക്കുന്ന ഭൈരവി നടൻ ശ്രീനിവാസനും 31ന് വൈകീട്ട് 4.30ന് താളപെരുമ ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഉദ്ഘാടനം ചെയ്യും. െസപ്റ്റംബർ ഒന്നിന് വൈകീട്ട് 4.30ന് ശ്രുതിലയം മന്ത്രി സുനിൽ കുമാറും രണ്ടിന് വൈകീട്ട് 4.30ന് 'തുടികൊട്ട്' മന്ത്രി എ.സി. മൊയ്തീനും ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. തുടർന്ന് നൃത്തനൃത്യങ്ങൾ അരങ്ങേറും. 20 സംസ്ഥാനങ്ങളിൽനിന്നായി എത്തിയ സംരംഭകരുടെ 120 സ്റ്റാളുകളും കേരളത്തിലെ 75 കുടുംബശ്രീ യൂനിറ്റുകളുടെ 50 സ്്റ്റാളുകളും വിവിധ വകുപ്പുകളുടെ 10 സ്്റ്റാളുകളുമാണ് മേളയിലുള്ളത്. ദിവസവും വൈകീട്ട് മൂന്നുമുതൽ 5.30 വരെ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും തുടർന്ന് സാംസ്കാരിക സദസ്സും മെഗാ ഷോയും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story