Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാശ്രയ...

സ്വാശ്രയ മെഡിക്കൽ/ഡെൻറൽ പ്രവേശനം: കോടതി നിർദേശപ്രകാരമുള്ള വിജ​്​ഞാപനമായി

text_fields
bookmark_border
സ്വാശ്രയ മെഡിക്കൽ/ഡ​െൻറൽ പ്രവേശനം: കോടതി നിർദേശപ്രകാരമുള്ള വിജ്ഞാപനമായി തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ/ ഡ​െൻറൽ പ്രവേശനത്തിന് ഹൈകോടതി വിധി പ്രകാരമുള്ള വിശദമായ വിജ്ഞാപനം പ്രവേശനപരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചു. രണ്ടാം അലോട്ട്മ​െൻറിൽ ഉൾപ്പെടുത്താതിരുന്ന ആറ് സ്വാശ്രയ മെഡിക്കൽ കോളജുകളെ മൂന്നാം അലോട്ട്മ​െൻറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാറുമായുള്ള കരാറിൽനിന്ന് പിന്മാറിയതിനെതുടർന്ന് രണ്ടാം അലോട്ട്മ​െൻറിൽനിന്ന് ഒഴിവാക്കിയ പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജുകളെയും ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ഇല്ലാത്തതി​െൻറ പേരിൽ മാറ്റിനിർത്തിയ പാലക്കാട് കരുണ, കണ്ണൂർ, കോഴിക്കോട് മലബാർ, തിരുവനന്തപുരം എസ്.യു.ടി എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ കോളജുകൾ. ഇതിൽ കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിലേക്ക് പ്രവേശനം നടത്താൻ ആരോഗ്യ സർവകലാശാല അനുമതി നൽകിയിട്ടുണ്ട്. മലബാർ, എസ്.യു.ടി എന്നീ കോളജുകളുടെ അഫിലിയേഷൻ വെള്ളിയാഴ്ച ചേരുന്ന ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ യോഗം പരിഗണിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് ഇൗ കോളജുകളിലേക്ക് ഒാപ്ഷൻ ക്ഷണിക്കുന്നത്. എന്നാൽ, ഇൗ രണ്ട് കോളജുകളിലേക്കുള്ള അലോട്ട്മ​െൻറ് ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ യോഗ തീരുമാനത്തിന് വിധേയമായിട്ടായിരിക്കുമെന്ന് പ്രവേശനപരീക്ഷ കമീഷണറുടെ വിജ്ഞാപനത്തിൽ പറയുന്നു. അേതസമയം, നേരത്തേ സർക്കാറുമായി കരാറുണ്ടാക്കിയ പരിയാരം, കരാറിൽനിന്ന് പിന്മാറിയ എം.ഇ.എസ്, കാരേക്കാണം കോളജുകളിൽ പഴയ ഫീസ് ഘടന തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. എം.ഇ.എസ്, കാരക്കോണം കോളജുകളിൽ 50 ശതമാനം സീറ്റുകളിൽ 2.5 ലക്ഷം രൂപയും 35 ശതമാനം സീറ്റുകളിൽ 11 ലക്ഷവുമാണ് ഫീസ്. 11 ലക്ഷത്തിൽ അഞ്ചുലക്ഷം രൂപ ഡി.ഡിയായും ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയുമായാണ് നൽകേണ്ടത്. എൻ.ആർ.െഎ സീറ്റിൽ 15 ലക്ഷമാണ് ഫീസ്. രണ്ട് കോളജുകളിലും 20 ശതമാനം സീറ്റുകളിൽ 25000 രൂപക്ക് പ്രവേശനം എന്നത് ഒഴിവാക്കി. സുപ്രീംകോടതിയെ സമീപിച്ച കെ.എം.സി.ടി, ശ്രീനാരായണ കോളജുകളിൽ 85 ശതമാനം സീറ്റുകളിൽ 11 ലക്ഷം രൂപയാണ് ഫീസ്. ഇതിൽ അഞ്ചുലക്ഷം ഡി.ഡിയായും ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടിയായും നൽകണം. പരിയാരത്ത് 50 ശതമാനം സീറ്റിൽ 2.5 ലക്ഷം രൂപയാണ് ഫീസ്. 35 ശതമാനം സീറ്റിൽ പത്തുലക്ഷം രൂപയും. ഇതിൽ അഞ്ചുലക്ഷം ഡി.ഡിയായും അഞ്ചുലക്ഷം ബാങ്ക് ഗ്യാരണ്ടിയായും നൽകണം. ഇവിടെ എൻ.ആർ.െഎ സീറ്റിൽ 14 ലക്ഷം രൂപയാണ് ഫീസ്. മറ്റ് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 85 ശതമാനം സീറ്റുകളിൽ അഞ്ചുലക്ഷം രൂപയാണ് ഫീസ്. ഇതിനുപുറമെ ആറ് ലക്ഷം രൂപയുടെ ബോണ്ടും നൽകണം. എൻ.ആർ.െഎ സീറ്റിൽ 20 ലക്ഷമാണ് ഫീസ്. ബോണ്ടിനുള്ള മാതൃക www.cee–kerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിൽ നേരത്തേ നിശ്ചയിച്ച ഫീസ് ഘടനയിൽ മാറ്റമില്ല. 85 ശതമാനം സീറ്റിൽ അഞ്ചുലക്ഷവും എൻ.ആർ.െഎ സീറ്റിൽ 20 ലക്ഷവുമാണ് ഇൗ കോളജുകളിലെ ഫീസ്. കഴിഞ്ഞ 19ന് പ്രസിദ്ധീകരിച്ച രണ്ടാമത്തെയും സ്വാശ്രയ കോളജുകളിലേക്കുള്ള ആദ്യത്തെയും അലോട്ട്മ​െൻറ് പ്രകാരമുള്ള പ്രവേശന നടപടികൾ വ്യാഴാഴ്ച പ്രവേശന പരീക്ഷ കമീഷണർ പൂർത്തീകരിച്ചു. ഫീസ് അടച്ച് പ്രവേശനം ഉറപ്പുവരുത്താത്തതു വഴിയുണ്ടായ ഒഴിവുകളുടെ എണ്ണം പ്രവേശന പരീക്ഷാ കമീഷണർ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒഴിവുകൾ ഒാരോ കോളജുകളുടെയും വെബ്സൈറ്റിൽ വെള്ളിയാഴ്ച രാവിലെ പ്രസിദ്ധീകരിക്കും. ഹൈകോടതി നിർദേശപ്രകാരമുള്ള മൂന്നാം ഘട്ട അലോട്ട്മ​െൻറിനായി വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വൈകീട്ട് നാലുവരെ ഒാപ്ഷൻ സമർപ്പിക്കാം. ഇൗ ഘട്ടത്തിൽ പുതിയ ആറ് കോളജുകളിലേക്ക് ഒാപ്ഷൻ സമർപ്പിക്കുന്നതോടൊപ്പം നിലവിലുള്ള ഹയർ ഒാപ്ഷനുകൾ ക്രമീകരിക്കുകയോ ആവശ്യമില്ലാത്തവ ഒഴിവാക്കുകയോ ചെയ്യാം. ശനിയാഴ്ച വൈകീട്ട് നാലുവരെ ലഭിക്കുന്ന ഒാപ്ഷനുകളുടെ അടിസ്ഥാനത്തിൽ 27ന് വൈകീട്ട് മൂന്നാം അലോട്ട്മ​െൻറ് പ്രസിദ്ധീകരിക്കും. ഇൗ ഘട്ടത്തിൽ അലോട്ട്മ​െൻറ് ലഭിക്കുന്ന വിദ്യാർഥികൾ ആവശ്യമായ ഫീസും രേഖകളും സഹിതം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പഴയ ഒാഡിറ്റോറിയത്തിൽ 28, 29 തീയതികളിൽ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. നിലവിലുള്ള അലോട്ട്മ​െൻറിൽ തൃപ്തരായ വിദ്യാർഥികൾ അവരുടെ ഹയർ ഒാപ്ഷനുകൾ പരിഗണിക്കേണ്ടതില്ലെങ്കിൽ 26ന് വൈകീട്ട് നാലിന് മുമ്പായി അവ ഡിലീറ്റ് ചെയ്യുകയും 28, 29 തീയതികളിൽ പ്രവേശനത്തിനായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പഴയ ഒാഡിറ്റോറിയത്തിൽ ഫീസും രേഖകളും സഹിതം ഹാജരാവുകയും വേണം. പ്രവേശനസമയത്ത് കരുതേണ്ട രേഖകളുടെ വിശദാംശങ്ങളും ഫീസ് വിവരങ്ങളും പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനനടപടികൾ പൂർത്തിയാകുന്നതുവരെ മുഴുവൻ മെഡിക്കൽ/ ഡ​െൻറൽ കോളജ് അധികൃതരും തിരുവനന്തപുരം മെഡിക്കൽ കോളജ് ഒാഡിറ്റോറിയത്തിൽ ഹാജരാകണം. 29ന് വൈകീട്ട് അഞ്ചിനകം പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മ​െൻറ് റദ്ദാകും. ഇതിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് 30, 31 തീയതികളിൽ പ്രവേശന പരീക്ഷ കമീഷണർ മെഡിക്കൽ കോളജ് ഒാഡിറ്റോറിയത്തിൽതന്നെ സ്പോട്ട് അഡ്മിഷൻ നടത്തും. ഇൗ ഘട്ടത്തിൽ അേലാട്ട്മ​െൻറ് ലഭിക്കുന്നവർ അവിടെ വെച്ചുതന്നെ ഫീസടച്ച് പ്രവേശനം നേടണം. സ്പോട്ട് അഡ്മിഷൻ സമയത്തും മുഴുവൻ കോളജ് അധികൃതരും ഹാജരാകണം. സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മറ്റൊരു സർക്കാർ കോളജിൽ അതേ കോഴ്സിലെ ഒഴിവിനായി സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാനാകില്ല. സ്വകാര്യ സ്വാശ്രയ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക് സ്പോട്ട് അഡ്മിഷനിൽ മറ്റൊരു സ്വകാര്യ സ്വാശ്രയ കോളജിലെ അതേ കോഴ്സിലേക്ക് മാറാനാകില്ല. സർക്കാർ നിയന്ത്രിത സ്വാശ്രയ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക് സർക്കാർ കോളജിലേക്കോ സ്വകാര്യ സ്വാശ്രയ കോളജിലേക്കോ മാറാനായി സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാം. എൻ.ആർ.െഎ സീറ്റിൽ പ്രവേശനം നേടിയവർക്ക് മറ്റ് കോളജിലെയോ അതേ കോളജിലെയോ സർക്കാർ/ മൈനോറിറ്റി സീറ്റുകളിലേക്ക് മാറാനായി സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാം. ന്യൂനപക്ഷ പദവിയില്ലാത്ത കോളജുകളിൽ ഒഴിവുവരുന്ന എൻ.ആർ.െഎ സീറ്റുകൾ സ്റ്റേറ്റ് മെറിറ്റ് േക്വാട്ടയിലേക്ക് മാറ്റി പ്രവേശനം നടത്തും. എൻ.ആർ.െഎ മൈനോറിറ്റി േക്വാട്ടയിൽ ഒഴിവുവരുന്ന സീറ്റുകൾ എൻ.ആർ.െഎ ഒാപൺ മെറിറ്റ് േക്വാട്ടയിലേക്ക് മാറ്റും. സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കുന്നവർക്കുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story