Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലയന ശേഷവും...

ലയന ശേഷവും മാവോവാദി^നക്സൽബാരി ഭിന്നത തുടരുന്നതായി റിപ്പോർട്ട്​

text_fields
bookmark_border
ലയന ശേഷവും മാവോവാദി-നക്സൽബാരി ഭിന്നത തുടരുന്നതായി റിപ്പോർട്ട് -നിലമ്പൂർ: ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഉൾെപ്പടെയുള്ള വിവിധ വിഷയങ്ങളിൽ മാവോവാദികളും നക്സൽബാരികളും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത‍്യാസം ഇരുപാർട്ടികളും തമ്മിലുള്ള ലയനത്തിന് ശേഷവും നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട കത്ത് പഴയകാല നക്സൽ നേതാവി‍​െൻറ പക്കൽനിന്ന് ചോർന്നതായാണ് വിവരം. 2014 മേയ് ദിനത്തിലാണ് നക്സൽബാരി വിഭാഗം സി.പി.ഐ മാവോയിസ്റ്റിലേക്ക് ലയിച്ചത്. നക്സൽബാരി മുന്നേറ്റത്തി‍​െൻറ 50-ാം വാർഷികം ഒന്നിച്ച് ആഘോഷിക്കുേമ്പാഴും കേരളത്തിലെ സി.പി.ഐക്കകത്ത് (മാവോയിസ്റ്റ്) സംഘടനപരമായും ആശയപരമായുമുള്ള ഭിന്നത ഒത്തുതീർക്കാൻ കഴിഞ്ഞിട്ടില്ല. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ നക്സൽബാരി അനുകൂലിച്ചിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിനെ തള്ളുന്ന സമീപനമാണ് സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി സ്വീകരിച്ചത്. നിലമ്പൂർ വനത്തിൽ വെടിയേറ്റ് മരിച്ച മാവോവാദി നേതാവ് കുപ്പു ദേവരാജി‍​െൻറ ഇടപെടലിനെ തുടർന്നാണ് അഭിപ്രായ വ്യത‍്യാസം സംഘടനാപ്രവർത്തനത്തെ ബാധിക്കാതിരുന്നത്. കുപ്പു ദേവരാജി‍​െൻറ മരണത്തോടെ അഭിപ്രായ വ്യത‍്യാസം വീണ്ടും തലപൊക്കി. സംഘടനയിൽ നക്സൽബാരി അംഗങ്ങൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന് അഭിപ്രായമുണ്ട്. ദീർഘകാലത്തെ ചർച്ചകൾക്കൊടുവിലാണ് നക്സൽബാരിയിലെ ഏതാനും ചിലരെ മാവോയിസ്റ്റി‍​െൻറ വിവിധ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയത്. അഭിപ്രായ വ്യത‍്യാസങ്ങൾ തുടരുന്നതിനാൽ രണ്ട് സോണൽ കമ്മിറ്റി യോഗങ്ങളിൽ നക്സൽബാരി വിഭാഗത്തിൽനിന്നെത്തിയ പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. 2015ൽ പുണെയിൽ അറസ്റ്റിലായ മുരളി കണ്ണമ്പള്ളി ആയിരുന്നു നക്സൽബാരി വിഭാഗത്തി‍​െൻറ അഖിലേന്ത‍്യ നേതാവ്. ഇദ്ദേഹത്തി‍​െൻറ അറസ്റ്റിന് ശേഷം നക്സൽബാരി വിഭാഗത്തിൽനിന്നുള്ള ആരും മാവോവാദി പാർട്ടി നേതൃസ്ഥാനത്തില്ല. ശേഖർ, അനിൽ എന്നീ രണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങൾ സംഘടന നിർദേശപ്രകാരം കേരള ഘടകത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ, ഇരുവിഭാഗത്തെയും ആശയപരമായി ഏകോപിപ്പിക്കാൻ ഇവർക്ക് കഴിയുന്നില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. നക്സൽബാരി വിഭാഗം പാർട്ടിയുടെ കേരള സെക്രട്ടറിയായിരുന്ന റാഫിയെന്നറിയപ്പെടുന്ന തൃശൂർ സ്വദേശി രാജൻ ചിറ്റിലപ്പള്ളിയെ തമിഴ്നാടി‍​െൻറ നഗരവിഭാഗം ചുമതല നൽകി കേരളത്തിൽനിന്ന് മാറ്റിനിർത്തിയിരുന്നു. ഇതും എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. പാർട്ടിയുടെ സൈനികവിഭാഗമായ പി.എൽ.ജി.എയിലേക്കും ഭിന്നത വ‍്യാപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അഭിപ്രായ ഭിന്നതയിൽ മനംമടുത്താണ് സൈനിക വിഭാഗത്തിലെ പ്രമുഖരടക്കം കീഴടങ്ങാൻ തയാറായതെന്ന് പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story