Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ആർദ്രം' പദ്ധതി:...

'ആർദ്രം' പദ്ധതി: എതിർപ്പുമായി ഡോക്​ടർമാരും ഫാർമസിസ്​റ്റുകളും

text_fields
bookmark_border
അസ്സലാം. പി മലപ്പുറം: സർക്കാർ ആശുപത്രികൾ കൂടുതൽ രോഗീസൗഹൃദമാക്കുന്നതി​െൻറ ഭാഗമായി ആരംഭിച്ച 'ആർദ്രം' പദ്ധതിക്ക് തടസ്സമായി സർക്കാർ ഡോക്ടർമാരും ഫാർമസിസ്റ്റുകളും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ ഒ.പി സമയം നിശ്ചയിച്ചതിനെതിരെ കെ.ജി.എം.ഒ.എ രംഗത്തെത്തി. ഫാർമസിസ്റ്റില്ലാത്ത ഇടങ്ങളിൽ മരുന്ന് നൽകാൻ സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എൻ എന്നിവരെ ചുമതലപ്പെടുത്തേണ്ടെന്നും സംഘടന അംഗങ്ങളെ അറിയിച്ചു. പദ്ധതിയിൽ ഫാർമസിസ്റ്റ് നിയമനമില്ലെന്ന് ചൂണ്ടിക്കാട്ടി ഫാർമസിസ്റ്റ് അസോസിയേഷനും രംഗത്തുണ്ട്. മതിയായ ഡോക്ടർമാരെയും അനുബന്ധ സ്റ്റാഫുകെളയും നിയമിക്കാതെയാണ് ഒ.പി സമയം ദീർഘിപ്പിക്കുന്നതെന്നാണ് കെ.ജി.എം.ഒ.എ നിലപാട്. വിരമിച്ചവരെ നോഡൽ ഒാഫിസർമാരായി നിയമിക്കുന്നത് ശരിയെല്ലന്ന വാദവുമുണ്ട്. മലപ്പുറത്ത് ജനസംഖ്യാനുപാതികമായി ആശുപത്രികളും ജീവനക്കാരുമില്ലെന്ന് കെ.ജി.എം.ഒ.എ ജില്ലയോഗത്തിൽ വിമർശനം ഉയർന്നു. ജില്ലയിൽ ആർദ്രം പദ്ധതി നടപ്പാക്കുന്ന പാണ്ടിക്കാട്, തിരുനാവായ എന്നിവിടങ്ങളിൽ 60,000ത്തിലധികം ജനസംഖ്യയും 300ലധികം ഒ.പിയുമുണ്ട്. ആറ് സ്ഥിരം ഡോക്ടർമാരെയും അനുബന്ധ സ്റ്റാഫിനെയും നിയമിക്കാതെ പദ്ധതി ഫലപ്രദമാകില്ലെന്ന് സംഘടന വ്യക്തമാക്കി. എല്ലാ ജില്ല ഘടകങ്ങൾക്കും ഇതേ നിലപാടാണ്. ഫാർമസിസ്റ്റ് ഇല്ലാത്ത ഇടങ്ങളിൽ മരുന്ന് നൽകാൻ സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എൻ എന്നിവരെ ചുമതലപ്പെടുത്തേണ്ടെന്ന് എറണാകുളം ജില്ല കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ട്. ആഗസ്റ്റ് 27ന് േചരുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യും. പദ്ധതി നടപ്പാക്കുന്ന ആശുപത്രികളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഒരു ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവരെ പുതുതായി നിയമിക്കും. ഇതിന് ആനുപാതികമായി ഫാർമസിസ്റ്റ് തസ്തികയും സൃഷ്ടിക്കണമെന്നാണ് ഫാർമസിസ്റ്റുകളുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story