Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമേക്ക് ഇൻ ഇന്ത്യയിലൂടെ...

മേക്ക് ഇൻ ഇന്ത്യയിലൂടെ മോദി സർക്കാർ തൊഴിലവകാശങ്ങൾ കവർന്നെടുക്കുന്നു ^റസാഖ് പാലേരി

text_fields
bookmark_border
മേക്ക് ഇൻ ഇന്ത്യയിലൂടെ മോദി സർക്കാർ തൊഴിലവകാശങ്ങൾ കവർന്നെടുക്കുന്നു -റസാഖ് പാലേരി മലപ്പുറം: നരേന്ദ്രമോദി സർക്കാർ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ഫാക്ടറികളുൾപ്പെടെയുള്ള തൊഴിലിടങ്ങളിൽ ഉണ്ടായിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുത്ത് തൊഴിലാളികളെ തെരുവിലിറക്കുകയാണെന്ന് ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. മിനിമം കൂലിയുടെ പകുതിയെങ്കിലും പെൻഷൻ തുകയായി നിശ്ചയിച്ച് ക്ഷേമ പദ്ധതികളുടെയും തൊഴിലാളി പെൻഷനുകളുടെയും സമഗ്ര പരിഷ്കരണത്തിന് സംസ്ഥാന സർക്കാർ തയാറാകണമെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. എഫ്.ഐ.ടി.യു ജില്ല സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു റസാഖ്. ജില്ല പ്രസിഡൻറ് ആരിഫ് ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എം.ഐ. റഷീദ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ പരമാനന്ദൻ മങ്കട സ്വാഗതവും എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ ഉസ്മാൻ മുല്ലക്കര, ഷാനവാസ് കോട്ടയം, മുഹമ്മദ് പൊന്നാനി, ജില്ല ഭാരവാഹികളായ അറഫാത്ത് പാണ്ടിക്കാട്, അഷ്‌റഫ് വൈലത്തൂർ, റീന സോനു എന്നിവർ സംസാരിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും ഭാരവാഹി പ്രഖ്യാപനവും സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ നിർവഹിച്ചു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കൃഷ്‌ണൻ കുനിയിൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി വനിത വിഭാഗം കൺവീനർ റംല മമ്പാട്, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ, അസറ്റ് ജില്ല ജനറൽ സെക്രട്ടറി കെ.ടി ഹനീഫ, സജീർ ചെറയക്കുത്ത് എന്നിവർ സംസാരിച്ചു. ഫസൽ തിരൂർക്കാട് സ്വാഗതവും എ. സദറുദ്ദീൻ നന്ദിയും പറഞ്ഞു.--------------------- പടം.........mpl1 എഫ്.ഐ.ടി.യു ജില്ല സമ്മേളനം മലപ്പുറത്ത് സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story