Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 1:41 PM IST Updated On
date_range 19 Aug 2017 1:41 PM ISTഅരീക്കോട്^മഞ്ചേരി റോഡ് തകർന്നു; ഗതാഗതം ദുസ്സഹം
text_fieldsbookmark_border
അരീക്കോട്-മഞ്ചേരി റോഡ് തകർന്നു; ഗതാഗതം ദുസ്സഹം മഞ്ചേരി: അരീക്കോട് -തിരൂർക്കാട് സംസ്ഥാനപാതയിലെ അരീക്കോട് - മഞ്ചേരി റോഡ് പലയിടത്തായി തകർന്ന് ഗതാഗതം ദുസ്സഹമായി. ദിനംപ്രതി ആയിരക്കണക്കിന് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും കടന്നുപോകുന്ന റോഡിലെ ചെങ്ങര മുതൽ അരീക്കോട് വരെയുള്ള ഏഴ് കിലോമീറ്ററാണ് തകർന്നത്. സൗത്ത് പുത്തലം അങ്ങാടി, അരീക്കോട് പുത്തലം പെട്രോൾ പമ്പിന് മുൻവശം എന്നിവിടങ്ങളിലും കാവനൂർ പന്ത്രണ്ടിങ്ങലിലും വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ ബൈക്ക് യാത്രികർ അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്. കാവനൂർ അങ്ങാടിയിൽ വെണ്ണക്കോട് ജി.യു.പി സ്കൂളിന് മുൻവശത്തും ചെങ്ങരക്ക് സമീപവും സമാനമായ സാഹചര്യമാണ്. കാവനൂരിനും പന്ത്രണ്ടിങ്ങലിനുമിടയിൽ വെള്ളക്കെട്ടും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. ഇവിടെ അഴുക്കുചാൽ കാര്യക്ഷമമല്ല. ഇ. അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെ അരീക്കോട്-തിരൂർക്കാട് സംസ്ഥാന പാതക്ക് കേന്ദ്ര സർക്കാർ 14 കോടി രൂപ അനുവദിച്ച് പ്രവൃത്തി ചെയ്തതൊഴിച്ചാൽ കാര്യമായ അറ്റകുറ്റപ്പണിയൊന്നും പൊതുമരാമത്ത് വകുപ്പ് നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story