Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
തിരൂരങ്ങാടി: മച്ചിങ്ങത്താഴം തഅ്ലീമുൽ ഇസ്ലാം മദ്റസയിൽ സദർ മുഅല്ലിം അലി മുസ്ലിയാർ പതാക ഉയർത്തി. വിദ്യാർഥികൾ ദേശീയഗാനം ആലപിച്ച ശേഷം പ്രതിജ്ഞ എടുത്തു. സിദ്ദീഖ്, ഷബീർ, റിയാസ്, ജംഷീർ എന്നിവർ നേതൃത്വം നൽകി. തിരൂരങ്ങാടി: മുനിസിപ്പൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ എ.ടി. ഉണ്ണി പതാക ഉയർത്തി. വി.വി. നിസാർ അധ്യക്ഷത വഹിച്ചു. വി.വി. അബു, കെ. ബാബു, കെ.പി. മജീദ്, പി.കെ. അസീസ്, ടി. ഇർഷാദ് എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി: കക്കാട് അംഗൻവാടിയും ബെനവലൻറ് ക്ലബും േചർന്ന് സംഘടിപ്പിച്ച ക്വിസ് മത്സരം ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ കാനഞ്ചേരി, ത്വയ്യിബ് അമ്പാടി, കെ. മൊഹീനുൽ ഇസ്‌ലാം, എം.കെ. ജൈസൽ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി: ചലനം സാംസ്കാരികവേദി തിരൂരങ്ങാടി ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ പൂങ്ങാടൻ ബഷീർ പതാക ഉയർത്തി. ഇഖ്ബാൽ വെന്നിയൂർ അധ്യക്ഷത വഹിച്ചു. ജാഫർ തിരൂരങ്ങാടി, പി. സാംസി, ഷാജഹാൻ പറമ്പേരി എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി: കരുമ്പിൽ നാഷനൽ ലൈബ്രറി സംഘടിപ്പിച്ച പരിപാടി റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. കെ.എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. കെ. മൂസക്കോയ, ഹംസ മാസ്റ്റർ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി: എ.ആർ നഗർ കക്കാടംപുറത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന പരിപാടിയിൽ കരിം കാമ്പ്രൻ പതാക ഉയർത്തി. അബ്ദുറഹ്മാൻ കാമ്പ്രൻ അധ്യക്ഷത വഹിച്ചു. എ.വി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ, എം.കെ. കുഞ്ഞീൻ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി: ചുള്ളിപ്പാറ സഹൃദയ ക്ലബ് ശുചീകരണം നടത്തി. കെ. ഫിർദൗസ്, എ. സഹദ് ഫസൽ, എ.പി. പൂക്കു എന്നിവർ നേതൃത്വം നൽകി. തിരൂരങ്ങാടി: പുകയൂര്‍ കുന്നത്ത് തഅ്ലീമുസ്വിബിയാന്‍ ഹയര്‍ സെക്കൻഡറി മദ്റസയില്‍ സദര്‍ മുഅല്ലീം യു.പി. മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story