Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെട്ടിട നികുതി...

കെട്ടിട നികുതി പിരിക്കാൻ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങൾക്ക് അലസത

text_fields
bookmark_border
കൂറ്റനാട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ കെട്ടിട നികുതി യഥാസമയം പിരിച്ചെടുക്കുന്നതിൽ അധികാരികൾക്ക് അലസത. ഇതി​െൻറ ഭാഗമായി കോടിക്കണക്കിന് രൂപയാണ് തനത് ഫണ്ടിനത്തിൽ നഷ്ടമാവുന്നത്. ഇത്തരത്തിൽ തൃത്താല മേഖലയിലെ മിക്ക പഞ്ചായത്തുകളും ഒരേ സമീപനമാണ് പുലർത്തുന്നത്. സാധാരണകാരുടെ വീടുകൾക്കുള്ള നികുതികൾ യഥാസമയം സ്വീകരിക്കുമ്പോൾ വൻകിടക്കാരുടെ വീടുകളുടെയും വ്യാപാരാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നികുതികളുമാണ് പിരിച്ചെടുക്കുന്നതിൽ വിമുഖത കാണിക്കുന്നത്. അതത് ഭരണകക്ഷികളുടെ ആളുകളാവുന്ന കെട്ടിട ഉടമകളെ പിണക്കാതിരിക്കുന്നതിനും ഇത്തരം വിട്ടുവീഴ്ചമനോഭാവങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തിൽ രണ്ടും മൂന്നും അതിലേറെ നിലകളിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് ലക്ഷങ്ങൾ വരെ വർഷത്തിൽ നികുതി നൽകണം. എന്നാൽ, കുടിശ്ശികയാവുമ്പോൾ നീക്കുപോക്കുണ്ടാക്കിക്കിട്ടുന്നതാണ് ഉടമകളെ സംബന്ധിച്ച് നികുതി അടക്കാതിരിക്കുന്നതിന് പിറകിലുള്ള ആശ്വാസം. അതേസമയം, കപ്പൂർ ഗ്രാമപഞ്ചായത്തിൽ വ്യാപാരികൾക്കുള്ള ലൈസൻസ് അനുവദിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് അധികാരികൾ കാണിക്കുന്ന അലസത ഇപ്പോൾ കെട്ടിട നികുതി ഒടുക്കാത്തതിലേക്ക് വരെ എത്തിയിട്ടുണ്ട്. ലൈസൻസ് അനുവദിക്കണമെങ്കിൽ ഉടമകളിൽനിന്നും നികുതി അടച്ചതി​െൻറ പകർപ്പും വ്യാപാര ഉടമയുമായുള്ള കെട്ടിടകരാറി​െൻറ കോപ്പിയും ഹാജരാക്കണമെന്ന നിലപാട് സ്വീകരിച്ചതോടെ നികുതി രസീത് നൽകാനോ കരാർകോപ്പി നൽകാനോ കെട്ടിട ഉടമകൾക്ക് കഴിയുന്നില്ല. നികുതി അടക്കാത്തതാണ് പ്രശ്നമെത്ര. എന്നാൽ, ചില ഉടമകൾമാത്രം കൃത്യമായി അടക്കുമ്പോൾ മറ്റുള്ളവർക്കും നിയമം പ്രാബല്യമാക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. നിയമാനുസൃതമല്ലാതെ നിർമിച്ചതുമൂലം തർക്കത്തിലായുള്ള കെട്ടിടങ്ങൾക്ക് രഹസ്യമായി നമ്പർ പതിച്ചുനൽകാനും അണിയറനീക്കം നടക്കുന്നതായി അറിയുന്നു. അറബിക്ലബ് രൂപവത്കരിച്ചു ആനക്കര: കല്ലടത്തൂർ ഗോഖലെ ഹയർ സെക്കൻഡറി സ്കൂളിൽ അറബിക്ലബ് രൂപവത്കരിച്ചു. ശിഹാബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുശീല ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും പ്രദർശനവും നടന്നു. അധ്യാപകരായ ജാഫറലി, സഫിയ, അബ്ദുൽകരീം, ജംഷീല, സൂര്യ, രൂപേഷ് എന്നിവർ സംസാരിച്ചു. നാഹില സ്വാഗതവും ഷാമില നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story