Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉണർവി​െൻറ തണലിൽ അവർ...

ഉണർവി​െൻറ തണലിൽ അവർ സ്വയം പര്യാപ്തതയിലേക്ക്​

text_fields
bookmark_border
തൃത്താല: ബ്ലോക്ക് പഞ്ചായത്തും ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രവും നടപ്പാക്കുന്ന 'ഉണർവ്' പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഒരുകൂട്ടം നിരാലംബ മനുഷ്യർ സ്വയം പര്യാപ്തതയിലേക്ക്. അരക്കുതാഴെ തളർന്ന പാരാ പ്ലീജിയ രോഗികളുടെ സമഗ്ര പുരോഗതിയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതി​െൻറ ഭാഗമായി മാസത്തില്‍ ഒരുതവണ ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികളും കുടുംബാംഗങ്ങളും ഒത്തുചേർന്ന്് വിവിധ ഉൽപന്നങ്ങള്‍ നിർമിക്കുന്നതിന് പരിശീലനം നൽകുകയും വിൽപന നടത്തി വരികയും ചെയ്യുന്നു. പേപ്പര്‍, പേന, മരുന്ന് കവറുകള്‍, സോപ്പ് പൊടി, റബര്‍ ബാൻഡ് പാക്കറ്റിങ്, വിവിധ തരം ഓയിലുകളുടെ നിർമാണം തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്. ക്യാമ്പില്‍ നിർമിക്കുന്ന ഉൽപന്നങ്ങള്‍ അവിടെവെച്ചുതന്നെ വിൽപന നടക്കുന്ന എന്നതും ഇവർക്ക് ആത്മവിശ്വാസം പകരുന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആനക്കര, കപ്പൂര്‍, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല, നാഗലശ്ശേരി, ചാലിശ്ശേരി എന്നീ പഞ്ചായത്തുകളിലെ ഇരുപതോളം വരുന്ന പാരാ പ്ലീജിയ രോഗികൾക്ക് ഈ മാതൃക പദ്ധതി വരുമാന ദായകരായി മാറുകയാണ്. ഓരോ അംഗങ്ങളുടെയും ഉൽപന്നങ്ങള്‍ വിൽപന നടത്തി സംഖ്യ വീതിച്ച് നൽകുന്നതിന് ഒരു കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഇ. സുഷമ അധ്യക്ഷത വഹിച്ചു. കെ.കെ. ബാലന്‍ സംസാരിച്ചു. പാലിയേറ്റിവ് കെയര്‍ യൂനിറ്റ് നഴ്‌സുമാരായ റീജ സ്വാഗതവും മേരിക്കുട്ടി നന്ദിയും പറഞ്ഞു. ചിത്രം (ഉണർവ്) ഉണർവ് പദ്ധതിയുടെ ഭാഗമായി വിവിധ ഉൽപന്നങ്ങള്‍ നിർമിക്കുന്നവര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story