Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 2:08 PM IST Updated On
date_range 13 Aug 2017 2:08 PM ISTഒറ്റപ്പാലത്തെ ഗതാഗതക്കുരുക്ക്: സിറ്റിസൺ ഫോറം ഉപവാസം 19ന്
text_fieldsbookmark_border
ഒറ്റപ്പാലം: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അധികൃതർ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സിറ്റിസൺ ഫോറവും ജനകീയ സമരസമിതിയും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒറ്റപ്പാലത്ത് ൈകയേറ്റങ്ങൾ ഒഴിപ്പിച്ചു നഗരപാത വിപുലീകരിക്കാൻ തുടങ്ങിവെച്ച ഓപറേഷൻ അനന്തയുടെ നടപടികൾ പുനരാരംഭിക്കുക, ആർ.എസ് റോഡ്, ടി.ബി റോഡ്, പാലാട്ട് റോഡ് എന്നീ കവലകൾ വിപുലീകരിക്കുക തുടങ്ങിയ പത്തിന ആവശ്യങ്ങൾ ഉന്നയിച്ച് 19ന് രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ നഗരസഭ ഓപൺ ഓഡിറ്റോറിയത്തിൽ ഉപവാസവും പ്രതിഷേധ ജ്വാലയും സംഘടിപ്പിക്കുമെന്ന് സിറ്റിസൺ ഫോറം പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉപവാസ സമരം ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷൻ സെക്രട്ടറി പ്രഫ. എസ് രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. ഫോറം വൈസ് പ്രസിഡൻറ് ഭാസ്കരൻ പാലത്തോൾ, എ. പ്രബിൻ, വി.പി. രാധാകൃഷ്‌ണൻ, മുജീബ്റഹ്മാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story