Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 2:02 PM IST Updated On
date_range 13 Aug 2017 2:02 PM ISTസമര ഐക്യസംഗമം ആഗസ്റ്റ് 15ന് വളാഞ്ചേരിയിൽ
text_fieldsbookmark_border
വളാഞ്ചേരി: സംഘ്പരിവാർ ഫാഷിസത്തിനും കേന്ദ്രസർക്കാരിെൻറ ജനേദ്രാഹ നയങ്ങൾക്കുമെതിരെ എ.ഐ.വൈ.എഫ് കോട്ടക്കൽ മണ്ഡലംതല സമര ഐക്യസംഗമം വളാഞ്ചേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാത്തസമ്മേളനത്തിൽ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ പി.ജെ. ആൻറണി ആഗസ്റ്റ് 15ന് വൈകീട്ട് അഞ്ചിന് വളാഞ്ചേരി ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സംഗമം ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് പ്രകടനത്തോടെയാണ് പരിപാടികൾ തുടക്കമാവുക. വാർത്തസമ്മേളനത്തിൽ എ.ഐ.വൈ.എഫ് കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് അനീഷ് വലിയകുന്ന്, ഷഫീഖ് കുറ്റിപ്പുറം, അനൂപ് മാവണ്ടിയൂർ, പി.കെ. വിജേഷ് എന്നിവർ സംബന്ധിച്ചു. പ്രതിഷേധ സംഗമം സംഘടിപ്പിച്ചു വളാഞ്ചേരി: ദലിത് -ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വളാഞ്ചേരി ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സംഗമം പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ബഷീർ രണ്ടത്താണി, ടി.ടി. കോയാമു, കെ.എം. അബ്ദുൽ ഗഫൂർ, ടി. അബ്ദുറഹ്മാൻ ഹാജി, സി.പി. ഹംസ, എം. ഹംസ മാസ്റ്റർ, സി. ഷംസുദ്ദീൻ, പി.പി. മുഹമ്മദ്, മൊയ്തു എടയൂർ, എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, വി.പി. മണി, കുഞ്ഞിപ്പ കോട്ടക്കൽ എന്നിവർ സംസാരിച്ചു. tirW4 ദലിത്- ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story