Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 2:26 PM IST Updated On
date_range 12 Aug 2017 2:26 PM IST'ടോൾ പ്ലാസകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ വ്യക്തമാക്കണം'
text_fieldsbookmark_border
തേഞ്ഞിപ്പലം: ദേശീയപാത 66 ബി.ഒ.ടി വികസനത്തിെൻറ ഭാഗമായി ജില്ലയിൽ ടോൾ പ്ലാസകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ മുൻകൂട്ടി വ്യക്തമാക്കണമെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ യൂനിവേഴ്സിറ്റി മേഖല യോഗം ആവശ്യപ്പെട്ടു. ജനരോഷം ഭയന്ന് ഈ വിഷയത്തിൽ എൻ.എച്ച് അതോറിറ്റി ഒളിച്ചുകളി നടത്തുകയാണെന്ന് ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം ആരോപിച്ചു. ടോൾ പ്ലാസക്ക് വേണ്ടി 60 മുതൽ 100 മീറ്റർ വരെ സ്ഥലമെടുപ്പ് നടത്താനുള്ള നീക്കം ജനവഞ്ചനയാണെന്നും യോഗം വിലയിരുത്തി. അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി.കെ. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. കെ.പി. പോൾ, ടി.പി. തിലകൻ, ലബ്ബൻ കാക്കഞ്ചേരി, ഇബ്രാഹിം ചേലേമ്പ്ര, ശ്രീധരൻ കാക്കഞ്ചേരി, പി.എം. ഹസൻ ഹാജി, അബു പടിക്കൽ, സെയ്തലവി തലപ്പാറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story