Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 2:12 PM IST Updated On
date_range 12 Aug 2017 2:12 PM ISTമലപ്പുറം നഗരം ഇപ്പോഴും 'കംഫർട്ട'ല്ല
text_fieldsbookmark_border
കുന്നുമ്മലിലെ കംഫർട്ട് സ്റ്റേഷൻ അടച്ചിടുന്നതായി പരാതി മലപ്പുറം: വേനലിൽ വെള്ളമില്ലാത്തതിെൻറ പേരിൽ അടച്ചിട്ട കുന്നുമ്മലിലെ കംഫർട്ട് സ്റ്റേഷൻ ഇപ്പോഴും പൂർണമായി പ്രവർത്തനസജ്ജമായില്ല. ജലവിതരണം പൂർണരീതിയിൽ ആരംഭിച്ചിട്ടും പല സമയങ്ങളിലും അടച്ചിടുന്നതായാണ് പരാതി. കഴിഞ്ഞ ഏപ്രിലിൽ ഇക്കാര്യം നഗരസഭ കൗൺസിലിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വെള്ളക്ഷാമമെന്നാണ് അധികൃതർ അന്ന് കാരണം പറഞ്ഞത്. കുന്നുമ്മലിൽ പാലക്കാട്--കോഴിക്കോട് ദേശീയപാതക്കരികിലാണ് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള കംഫർട്ട് സ്റ്റേഷനുള്ളത്. പാലക്കാട്, കോഴിക്കോട്, തിരൂർ ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകൾ ഈ ഭാഗത്താണ്. നിരവധി യാത്രക്കാരാണ് വെള്ളിയാഴ്ച ഇവിടെയെത്തി നിരാശരായി മടങ്ങിയത്. എന്നാൽ, ചിലർ കംഫർട്ട് സ്റ്റേഷന് പിറകുവശത്ത് പോയി കാര്യം സാധിച്ചാണ് തിരിച്ചുപോയത്. പാസ്പോർട്ട് ഓഫിസ് പരിസരത്തെ ഇ--ടോയ്ലറ്റ് ഇനിയും തുറക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story