Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 2:11 PM IST Updated On
date_range 11 Aug 2017 2:11 PM ISTലഹരി വിൽപന: എക്സൈസ് വകുപ്പ് കൺേട്രാൾ റൂം തുറന്നു
text_fieldsbookmark_border
മലപ്പുറം: ഓണാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിർമാണം, സ്പിരിറ്റിെൻറ അനധികൃത വിൽപന, മയക്കുമരുന്ന്, മറ്റു ലഹരി പദാർഥങ്ങളുടെ വിൽപന എന്നിവ തടയുന്നതിെൻറ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺേട്രാൾ റൂം മലപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. ജില്ല ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിയന്ത്രണത്തിൽ മലപ്പുറം അസി. എക്സൈസ് കമീഷണറുടെ നേതൃത്വത്തിലാണ് കൺേട്രാൾ റൂം പ്രവർത്തിക്കുന്നത്. രാത്രി പട്രോളിങ്ങും വാഹന പരിശോധനയും ഉൗർജിതമാക്കി. വ്യാജമദ്യ നിർമാണം, വിതരണം, വിൽപന എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതി ഇനി പറയുന്ന നമ്പറുകളിലും എക്സൈസ് ഡിപ്പാർട്മെൻറിെൻറ ടോൾഫ്രീ നമ്പറിലും അറിയിക്കാം. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണർ- 9447178062, അസി. എക്സൈസ് കമീഷണർ- 9496002870, കൺേട്രാൾ റൂം മലപ്പുറം- ടോൾ ഫ്രീ നമ്പർ -1800 425 4886 (04832734886). സർക്കിൾ ഓഫിസുകൾ: പൊന്നാനി -0494- 2664590, (9400069639), തിരൂർ- 0494 2424180, (9400069640), തിരൂരങ്ങാടി- 0494 2410222 (9400069642), മഞ്ചേരി- 0483 2766184 (9400069643), പെരിന്തൽമണ്ണ -04933 227653 (9400069645), നിലമ്പൂർ -04931 226323 (9400069646).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story