Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപകരെ ആവശ്യമുണ്ട്​

അധ്യാപകരെ ആവശ്യമുണ്ട്​

text_fields
bookmark_border
മലപ്പുറം: പൊന്നാനി ഐ.സി.എസ്.ആറിൽ സിവിൽ സർവിസ് പ്രിലിമിനറി പരിശീലനത്തിന് ഇന്ത്യൻ ഇക്കോണമി, ഇക്കോളജി ആൻഡ് എൻവയോൺമ​െൻറ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇന്ത്യൻ പൊളിറ്റിക്സ്, ഇന്ത്യൻ ഹെറിറ്റേജ്, ആർട്ട് ആൻഡ് കൾച്ചർ, റീസനിങ് ആൻഡ് ന്യൂമറിക്കൽ എബിലിറ്റി, സയൻസ് ആൻഡ് ടെക്നോളജി, ജനറൽ സയൻസ്, കറൻറ് അഫയേഴ്സ്, ഇൻറർനാഷണൽ റിലേഷൻസ്, എത്തിക്സ് ഇൻറഗ്രിറ്റി ആൻഡ് ആപ്റ്റിറ്റ്യൂഡ്, തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് വിദഗ്ധ അധ്യാപകരുടെ പാനൽ തയാറാക്കുന്നു. പ്രസ്തുത വിഷയങ്ങൾ ടാലൻറ് ഡെവലപ്പ്മ​െൻറ്, ഫൗണ്ടേഷൻ കോഴ്സിലെ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിനും അധ്യാപകരെ ആവശ്യമുണ്ട്. സിവിൽ സർവിസ് പരിശീലനത്തിൽ മുൻ പരിചയമുള്ളവരും ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരും ബയോഡാറ്റ സഹിതം അപേക്ഷ icsrgovt@gmail.comഎന്ന ഇ മെയിലിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20. ഫോൺ: 0494 2665489, കോഓഡിനേറ്റർ -9287555500. ആയുർവേദിക് തെറപി ആൻഡ് മാനേജ്മ​െൻറ് കോഴ്സ് മലപ്പുറം: സ്റ്റേറ്റ് റിസോഴ്സ് സ​െൻററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്യൂണിറ്റി കോളജ് ആയുർവേദിക് തെറപി ആൻഡ് മാനേജ്മ​െൻറ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് ഒരു വർഷമാണ് കാലാവധി. പഠനസാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിങ് എന്നിവ ലഭിക്കും. അപേക്ഷഫോറവും േപ്രാസ്പെക്ടസും 200 രൂപ നിരക്കിൽ തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിനു സമീപമുള്ള എസ്.ആർ.സി ഓഫിസിൽ ലഭിക്കും. തപാലിൽ വേണ്ടവർ എസ്.ആർ.സി ഡയറക്ടറുടെ പേരിൽ മാറാവുന്ന 250 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ src.kerala.gov.in /srccc.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25. ഫോൺ: 0471- 2325101, 2326101. ജോലി ഒഴിവ് മലപ്പുറം: തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഒഴിവുള്ള എഫ്.ഡി.പി. സബ്സ്റ്റിറ്റ്യൂട്ട് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ആഗസ്റ്റ് 17ന് പ്രിൻസിപലി​െൻറ ചേംബറിൽ രാവിലെ 11ന് അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം. ഫോൺ: 0494- 2630027
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story