Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅബ്കാരി കുറ്റകൃത്യം:...

അബ്കാരി കുറ്റകൃത്യം: ശക്​തമായ നടപടിയെന്ന്​ കലക്​ടർ

text_fields
bookmark_border
മലപ്പുറം: ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന് ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ജില്ലതല ജനകീയ കമ്മിറ്റി ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് കലക്ടർ അറിയിച്ചു. കള്ളുഷാപ്പുകൾ, വിദേശ മദ്യശാലകൾ, റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ്, െട്രയിൻ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവയും അബ്കാരി/എൻ.ഡി.പി.എസ് കേസുകളിൽപ്പെട്ട സ്ഥിരം കുറ്റവാളികളും ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ വിഭാഗത്തി​െൻറ നിരീക്ഷണത്തിൽ ആയിരിക്കും. വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ജൂലൈ മാസം മലപ്പുറം എക്സൈസ് ഡിവിഷനിൽ 760 പരിശോധനകൾ നടന്നു. ഇതിൽ 35 എൻ.ഡി.പി.എസ് കേസുകൾ എടുത്തു. 38 പേരെ അറസ്റ്റ് ചെയ്തു. 8.559 കി.ഗ്രാം കഞ്ചാവും സ്റ്റിക്കർ രൂപത്തിലുള്ള മയക്കുമരുന്നായ 310 ഗ്രാം എൽ.എസ്.ഡി.യും 200 നൈട്രാസെപാം ടാബ്ലറ്റും പിടികൂടി. 10 കഞ്ചാവ് ചെടിയും 15 വാഹനങ്ങളും പിടിച്ചെടുത്തു. 146 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ചുലിറ്റർ ചാരായവും 258 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും 439.485 ലിറ്റർ ഐ.എം.എഫ്.എല്ലും 20 ലിറ്റർ ഇതര സംസ്ഥാന മദ്യവും പിടികൂടി. 337 കിലോ പുകയില ഉൽപന്നങ്ങളും 160 പാക്കറ്റ് പാൻ മസാലകളും 2000 പാക്കറ്റ് സിഗരറ്റ്, ബീഡി മുതലായ ഉൽപന്നങ്ങളും സ്കൂൾ പരിസരത്തും പൊതുസ്ഥലത്തും പുകവലിച്ചതിന് 378 കേസുകളും രജിസ്റ്റർ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story