Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 2:08 PM IST Updated On
date_range 11 Aug 2017 2:08 PM ISTഎസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ് 19, 20 തീയതികളിൽ മഞ്ചേരിയിൽ
text_fieldsbookmark_border
മഞ്ചേരി: സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ (എസ്.എസ്.എഫ്) 24ാമത് സാഹിത്യോത്സവിെൻറ ഭാഗമായി ശനിയാഴ്ച മഞ്ചേരിയിൽ ഘോഷയാത്ര നടത്തും. കച്ചേരിപ്പടി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച് ചുള്ളക്കാട് സ്കൂളിൽ സമാപിക്കും. ജില്ലതല മത്സരങ്ങൾ 19, 20 തീയതികളിൽ നടക്കും.19ന് വൈകീട്ട് ഉദ്ഘാടനം നടക്കും. ജില്ല സാഹിത്യോത്സവിെൻറ ഭാഗമായി 12ന് രാവിലെ ചുള്ളക്കാട് ജി.യു.പി സ്കൂൾ അങ്കണത്തിൽ വിദ്യാർഥികൾക്കായി വിവധ രചന മത്സരങ്ങൾ നടത്തും. 12 മുതൽ ജില്ല സാഹിത്യോത്സവ് നടക്കുന്നതുവരെ വിവിധ പരിപാടികൾ അനുബന്ധമായി നടത്തും. ചുള്ളക്കാട് ഗവ. യു.പി സ്കൂളിൽ ഒരു ക്ലാസ് മുറി നവീകരിച്ച് നൽകുന്നതിെൻറ സമർപ്പണവും ആഗസ്റ്റ് 14ന് നഗരസഭ വൈസ് ചെയർമാൻ വി.പി. ഫിറോസ് നടത്തും. വാർത്തസമ്മേളനത്തിൽ അലവി ദാരിമി, ഹസൈനാർ സഖാഫി, മുഹമ്മദ് ഷരീഫ് നിസാമി, കെ. സൈനുദ്ദീൻ സഖാഫി, കെ.പി. മുഹമ്മദ് യൂസുഫ്, എ.എ. റഹീം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story