Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപത്താംതരം, ഹയർ...

പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്​സ്​: രജിസ്​ട്രേഷൻ തീയതി നീട്ടി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ പത്താംതരം (12ാം ബാച്ച്), ഹയർ സെക്കൻഡറി (മൂന്നാം ബാച്ച്) തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. 50 രൂപയുടെ ൈഫനോടെ 18 വരെയും 250 രൂപ സൂപ്പർഫൈനോടെ 25 വരെയും ഫീസ് ഒടുക്കാം. പത്താംതരത്തിന് രജിസ്ട്രേഷൻ ഫീസ് 100 രൂപയും കോഴ്സ് ഫീസ് 1750 രൂപയുമാണ്. ഹയർ സെക്കൻഡറി തുല്യത കോഴ്സിന് രജിസ്ട്രേഷനും അഡ്മിഷനുമായി 300 രൂപയുമാണ് ഫീസ്. 1950 രൂപയാണ് കോഴ്സ് ഫീസ്. അപേക്ഷഫോറം, പ്രോസ്പെക്ടസ്, ചെലാൻ എന്നിവ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ www.literacymissionkerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക് സാക്ഷരത മിഷൻ ജില്ല ഒാഫിസുമായി ബന്ധപ്പെടുക.
Show Full Article
TAGS:LOCAL NEWS 
Next Story