Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുനാവായ സിമൻറ് യാർഡ്...

തിരുനാവായ സിമൻറ് യാർഡ് പ്രശ്നം നീളുന്നു; തൊഴിലാളികൾ ദുരിതത്തിൽ

text_fields
bookmark_border
തിരുനാവായ: റെയിൽവേ സിമൻറ് യാർഡിൽനിന്ന് സിമൻറ് കയറ്റിപ്പോകുന്ന ലോറികളുടെ പ്രശ്നം പരിഹരിക്കാത്തതിനാൽ ഇരുനൂറ്റമ്പതോളം തൊഴിലാളികൾ ദുരിതത്തിൽ. ലോറി വാടക വർധിപ്പിക്കണമെന്നും ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഒന്നര മാസത്തോളമായി ലോറിയുടമകൾ പണിമുടക്കുന്നത്. ഇതിനിടയിൽ ഹോൾസെയിൽ വ്യാപാരികളും മറ്റും നടത്തിയ ചർച്ച വിജയിച്ചില്ല. ഉത്തരവാദപ്പെട്ടവർ എത്രയും വേഗം പ്രശ്നത്തിൽ ഇടപെട്ട് പരിഹരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓണവും ബലിപെരുന്നാളും അടുത്തുവരുന്ന സമയത്ത് പ്രശ്നം പരിഹരിച്ച് പ്രവർത്തനം പുനഃരാരംഭിച്ചില്ലെങ്കിൽ തൊഴിലാളി കുടുംബങ്ങളും ലോറിത്തൊഴിലാളികളും പട്ടിണിയിലാകുമെന്നാണ് അവരുടെ ആശങ്ക. യാർഡ് പ്രവർത്തനം തുടങ്ങിയ ശേഷം ആദ്യമായാണ് ഇവിടെ സമരം നടക്കുന്നത്. വാടക വർധന ആവശ്യപ്പെടുന്നതും ആദ്യമാണത്രെ. ലോറി വാടക കൂടുമ്പോൾ തൊഴിലാളികളും കൂലി വർധന ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. CAPTION Tir W1 ലോറി സമരം കാരണം നിശ്ചലമായ തിരുനാവായ സിമൻറ് യാർഡ് പരിപാടികൾ ഇന്ന് തിരൂർ തുഞ്ചൻപറമ്പ്: രാമായണ പാരായണം -5.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: രാമായണ പാരായണം, കേരളശ്ശേരി മധുസൂദന വാര്യർ -8.00 വൈരങ്കോട് ഭഗവതി ക്ഷേത്രം: രാമായണ പാരായണം, സുമതി പടിഞ്ഞാറ്റുമ്മുറി -8.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: രാമായണ പാരായണം -5.00, കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00, എഴുന്നള്ളിപ്പ് -10.00 ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം: രാമായണ പാരായണം -7.00 തൃപ്രങ്ങോട് ശിവക്ഷേത്രം: രാമായണ പാരായണം -7.00 തെക്കൻ കുറ്റൂർ പഴയേടത്ത് ശിവക്ഷേത്രം: രാമായണ പാരായണം -7.00 കന്മനം ശിവക്ഷേത്രം: രാമായണ പാരായണം, സി. ദേവകി -5.30 പുല്ലൂണി കൈപ്പംപാടി വിഷ്ണു മഹേശ്വര ക്ഷേത്രം: രാമായണ പാരായണം -8.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story