Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:42 AM GMT Updated On
date_range 9 Aug 2017 8:42 AM GMTജലസ്രോതസ്സുകളുടെ സ്ഥിതി വിവരപഠനത്തിന് തുടക്കം
text_fieldsbookmark_border
മലപ്പുറം: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനങ്ങളെ സജ്ജരാക്കുന്നതിെൻറ ഭാഗമായി ജില്ല സാക്ഷരത മിഷൻ ജലസ്രോതസ്സുകളുടെ സ്ഥിതി വിവരപഠനത്തിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികൾക്കും പ്രേരക്മാർക്കും നൽകുന്ന പരിശീലനത്തിെൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ൺ നിർവഹിച്ചു. മലപ്പുറം നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. സർവേ ഫോറത്തിെൻറ ജില്ലതല ഉദ്ഘാടനം മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണി ഹാജി നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം സലീം കുരുവമ്പലം, കെ.എം. റഷീദ്, ടി. അജിത്കുമാർ, ബാബുരാജ്, പി.വി. പാർവതി, സെബാസ്റ്റ്യൻ, പി.വി. ശാസ്തപ്രസാദ് എന്നിവർ സംസാരിച്ചു. ഒമ്പതിന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും 11ന് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മേഖലതല പരിശീലനം നടക്കും. തുടർവിദ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന വാർഡുകളിൽ പരിസ്ഥിതി സാക്ഷരത സമിതികളും രൂപവത്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story