Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:54 AM GMT Updated On
date_range 2017-08-08T14:24:00+05:30അക്രമരാഷ്ട്രീയവും അസഹിഷ്ണുതയും വർധിക്കുന്നത് ആശങ്കാജനകം
text_fieldsതിരൂർ: അക്രമ രാഷ്്ട്രീയവും അസഹിഷ്ണുതയും വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് കെ.എൻ.എം വെസ്റ്റ് ജില്ല ഇസ്ലാഹി സംഗമം അഭിപ്രായപ്പെട്ടു. രാഷ്്ട്രീയ അക്രമങ്ങളുടെ മറപിടിച്ച് കേരളത്തിെൻറ ഫെഡറൽ സംവിധാനം തകർക്കാൻ ശ്രമിക്കരുതെന്ന് സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ എൻ. കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരള ജംഇയത്തുൽ ഉലമ വർക്കിങ് പ്രസിഡൻറ് സി.പി. ഉമർ സുല്ലമി, പ്രഫ. എൻ.വി. അബ്ദുറഹിമാൻ, എ. അസ്ഗറലി, എം.ടി. മനാഫ് മാസ്റ്റർ, ഡോ. എ.ഐ. അബ്ദുൽമജീദ് സ്വലാഹി, ഉബൈദുല്ല താനാളൂർ, കെ.സി. മുഹമ്മദ് മൗലവി, എ.പി. അബ്്ദുസമദ്, ശരീഫ് കോട്ടക്കൽ, പി. അബ്്ദുസ്സലാം അൻസാരി, എൻ.വി. ഹാഷിം ഹാജി, ആയിഷ ചെറുമുക്ക്, കെ.പി. അബ്്ദുൽവഹാബ് എന്നിവർ സംസാരിച്ചു. photo: tir mw2 തിരൂർ വാഗൺട്രാജഡി ടൗൺഹാളിൽ കെ.എൻ.എം മലപ്പുറം വെസ്റ്റ് ജില്ല ഇസ്ലാഹി സംഗമം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
Next Story