Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 2:09 PM IST Updated On
date_range 7 Aug 2017 2:09 PM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
വെളിയങ്കോട്: ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്തിലുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വെളിയങ്കോട് അങ്ങാടിയിൽ പ്രകടനം നടത്തി. ടി.പി. കേരളീയൻ, ഖലീൽ വാലിയിൽ, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. മുലയൂട്ടൽ വാരാചരണം പൊന്നാനി: അന്തർദേശീയ മുലയൂട്ടൽ വാരം പൊന്നാനി നഗരസഭയിൽ വിവിധയിടങ്ങളിൽ വിപുലമായി ആചരിച്ചു. മുലയൂട്ടലിെൻറ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിെൻറ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. 'മുലയൂട്ടൽ സുസ്ഥിരമാക്കാൻ ഒരുമിക്കാം' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. നഗരസഭയും ഐ.സി.ഡി.എസും സംയുക്തമായി മൂന്ന് സെക്ടറുകളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പൊന്നാനി നഗരസഭതല ഉദ്ഘാടനം തൃക്കാവ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി നിർവഹിച്ചു. ആനപ്പടി എ.എൽ.പി സ്കൂളിൽ വികസന സ്ഥിരംസമിതി ചെയർമാൻ ഒ.ഒ. ഷംസുവും ഈഴുവത്തിരുത്തി ബി.ഇ.എം.യു.പി സ്കൂളിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീന സുദേശനും ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സമീറ, നാസർ പതിയോടത്ത്, കദീജ അക്കരയിൽ, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥ പ്രീത, സൂപ്പർവൈസർ ലീന, വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു. അമ്മമാർക്ക് ഡോ. നാദിബ, ജെ.പി.എച്ച്.എം രാധാമണി എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. മുലയൂട്ടലിെൻറ പ്രാധാന്യത്തെ കുറിച്ചുള്ള സ്കിറ്റുകളും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story